അഞ്ച് വർഷത്തിന് ശേഷം മുല്ലപ്പെരിയാ‍ർ അണക്കെട്ടിൽ നിന്ന് കാ‍ർഷിക ആവശ്യത്തിന് വെള്ളമെടുത്ത് തമിഴ്നാട്

Published : Jun 02, 2021, 10:37 AM IST
അഞ്ച് വർഷത്തിന്  ശേഷം മുല്ലപ്പെരിയാ‍ർ അണക്കെട്ടിൽ നിന്ന് കാ‍ർഷിക ആവശ്യത്തിന് വെള്ളമെടുത്ത് തമിഴ്നാട്

Synopsis

അഞ്ചു വർഷത്തിന് ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് ജൂൺ ഒന്നാം തീയതി തന്നെ തമിഴ്നാട് കാഷിക ആവശ്യത്തിന് വെളളമെടുക്കുന്നത്.

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് കൃഷിക്കായി തമിഴ്നാട് വെള്ളം കൊണ്ടുപോയി തുടങ്ങി. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 152 അടിയായി ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഷട്ടർ തുറക്കാനെത്തിയ തമിഴ്നാട് സഹകരണ മന്ത്രി ഐ.പെരിയസാമി പറഞ്ഞു. കാലവർഷം തുടങ്ങുന്നതിന് മുൻപ് തന്നെ 130.9 അടിയാണ് ജലനിരപ്പ്.

അഞ്ചു വർഷത്തിനു ശേഷമാണ് മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും ജൂൺ ഒന്നാം തീയതി തന്നെ തമിഴ്നാട് കാഷിക ആവശ്യത്തിന് വെളളമെടുക്കുന്നത്. ജലനിരപ്പ് കുറവായിരുന്നതിനാൽ കഴിഞ്ഞ വഷം ഓഗസ്റ്റ് 13 മുതലാണ് വെള്ളം കൊണ്ടു പോകാനായത്. ഇപ്പോൾ സെക്കന്റിൽ 300 ഘനയടി വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്. 

ഇടുക്കിയുടെ അതിർത്തിയിലുള്ള തേനി ജില്ലയിലെ പതിനാലായിരം ഏക്കറിലധികം വരുന്ന സ്ഥലത്തെ നൽക്കൃഷിക്ക് ഈ വെള്ളം ഉപയോഗിക്കും. ഏപ്രിൽ മെയ് മാസത്തിലെ മഴമൂലം തമിഴിനാട്ടിലെ വൈഗ ഉൾപ്പെടെയുള്ള അണക്കെട്ടുകൾ ജലസമൃദ്ധമായതിനാൽ വേനൽകാലത്ത് മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്നാട് കൊണ്ടുപോയിരുന്നില്ല. പതിവു പൂജകൾക്ക് ശേഷമാണ് സഹകരണ മന്ത്രി ഷട്ടർ തുറന്നത്.

സംസ്ഥാനത്ത് ഇത്തവണ കാലവർഷം ശക്തമാകുമെന്ന മുന്നറിയിപ്പ് കൂടി പരിഗണിച്ചാണ് തമിഴ്നാട് വെള്ളമെടുത്തു തുടങ്ങിയത്. ജൂൺ ആദ്യവാരം തന്നെ വെള്ളം തുറന്നു വിടണമെന്ന് തമിഴ്നാട്ടിലം കർഷക സംഘടനകളും ആവശ്യം ഉന്നയിച്ചിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'എംപിയുടെ നിലപാട് ഫലത്തെ സ്വാധീനിച്ചിരിക്കാം'; കോൺഗ്രസ് എംപിയാണ് എന്നത് ശശി തരൂർ മറക്കുന്നുവെന്ന് പി ജെ കുര്യൻ
ഇത് കേരളത്തിലെ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെയുള്ള വിധിയെഴുത്തെന്ന് ഷാഫി പറമ്പിൽ; 'ജനങ്ങൾ സർക്കാരിനെ നിർത്തിപ്പൊരിച്ചു'