
ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ അഞ്ചംഗ ഉപസമിതിയുടെ പരിശോധന തമിഴ് നാട് ഉദ്യോഗസ്ഥർ ബഹിഷ്കരിച്ചു. അണക്കെട്ടിൽ അറ്റകുറ്റപ്പണികൾക്കായുള്ള സാധനങ്ങൾ കൊണ്ടുപോകാൻ കേരളം അനുവദിക്കുന്നില്ലെന്ന് ആരോപിച്ചായിരുന്നു നടപടി. ഏതൊക്കെ ജോലികളാണ് ചെയ്യുന്നതെന്ന് വ്യക്തമാക്കണമെന്ന് സംസ്ഥാന ജലവിഭവ വകുപ്പ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, തമിഴ് നാട് ഇതിന് തയ്യാറാകാതെ വന്നതിനെ തുടർന്നാണ് അനുമതി നിഷേധിച്ചത്. തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നിസ്സഹകരണ മൂലം പരിശോധന നടന്നില്ല. കേന്ദ്ര ജനകമ്മീഷൻ എക്സിക്യൂട്ടീവ് എൻജിനായർ സതീഷ് കുമാർ അധ്യക്ഷനായ സമിതിയിൽ സംസ്ഥാന ജലവിഭവ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ ലെവിൻസ് ബാബു, അസ്സിസ്റ്റൻറ് എൻജിനീയർ കിരൺ, തമിഴ് നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരായ സാം ഇർവിൻ, കണ്ണൻ എന്നിവരാണ് അംഗങ്ങൾ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam