ചില്ലറക്കാരനല്ല പശ്ചിമഘട്ടം, തിരുനെല്‍വേലിയിലും തെങ്കാശിയിലും തകര്‍ത്തുപെയ്തപ്പോൾ കേരളത്തെ കോട്ടകെട്ടി കാത്തു!

Published : Dec 14, 2024, 06:47 PM ISTUpdated : Dec 14, 2024, 06:49 PM IST
ചില്ലറക്കാരനല്ല പശ്ചിമഘട്ടം, തിരുനെല്‍വേലിയിലും തെങ്കാശിയിലും തകര്‍ത്തുപെയ്തപ്പോൾ കേരളത്തെ കോട്ടകെട്ടി കാത്തു!

Synopsis

തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കാറ്റിനെ തടഞ്ഞു നിർത്തി കേരളത്തിൽ മഴ പെയ്യിക്കുന്നതിലും പശ്ചിമഘട്ട മലനിരകളാണ് കാരണം.

തിരുവനനന്തപുരം: തമിഴ്നാട് ജില്ലകളിൽ പെയ്തിറങ്ങിയത് കനത്ത മഴ. ന്യൂനമർദ്ദത്തിന്റെ ഫലമായി വെള്ളിയാഴ്ച കനത്ത മഴയാണ് തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിൽ പെയ്തത്. കഴിഞ്ഞ 24 മണിക്കൂറിൽ തിരുനെൽവേലിയില്‍ 540 എംഎം മഴയാണ് പെയ്തത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായി. അംബാസമുദ്രത്തിൽ 24 മണിക്കൂറിനിടെ 366 എംഎം മഴയും തൂത്തുക്കുടി കോവിൽപ്പെട്ടിയിൽ 364 എംഎം മഴയും തെങ്കാശി അയിക്കുടിയിൽ 312 എംഎം മഴയും പെയ്തു.

തിരുനെൽവേലിയിൽ കഴിഞ്ഞ 48 മണിക്കൂറിൽ പെയ്തത് 775 മില്ലി മീറ്റർ മഴയാണെന്നും കണക്കുകൾ പറയുന്നു. ​ഗൂഡല്ലൂരും മയിലാടുംതുറൈയിലും അതിതീവ്ര മഴ ലഭിച്ചു. അതേസമയം, പശ്ചിമഘട്ടം കാരണമാണ് കേരളത്തിൽ അപകടമൊഴിവായതെന്ന് വിദ​ഗ്ധർ പറയുന്നു. തെങ്കാശിക്ക് തൊട്ടിപ്പറത്തെ കേരളത്തിലെ അച്ചൻകോവിൽ, ആര്യങ്കാവ് അടക്കമുള്ള മേഖലകളിൽ മിതമായ മഴയാണ് ലഭിച്ചത്.  കാറ്റിന് സഞ്ചരിക്കാൻ പശ്ചിമഘട്ടം തടസ്സമായതോടെയാണ് തമിഴ്നാട്ടിൽ നിന്ന് കനത്ത മഴ പെയ്തത്.

Read More... ഡിസംബർ പാതിയായി, വല്ല ഓർമയുമുണ്ടോ; ഇതുവരെ തണുപ്പെത്തിയില്ല, മഴയാകട്ടെ ഒഴിയുന്നുമില്ല, ലഭിച്ചത് നാലിരട്ടി അധികം

മൺസൂൺ കാറ്റിന്റെ ​ഗതിയെ നിർണയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നത് സഹ്യപർവത നിരയാണ്. തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) കാറ്റിനെ തടഞ്ഞു നിർത്തി കേരളത്തിൽ മഴ പെയ്യിക്കുന്നതിലും പശ്ചിമഘട്ട മലനിരകളാണ് കാരണം. ഈ കാലത്ത് തമിഴ്നാട്ടിൽ മഴ കുറയുന്നതിനും പശ്ചിമഘട്ടം കാരണമാകും. എന്നാൽ, വടക്കുപടിഞ്ഞാറൻ മൺസൂൺ (തുലാവർഷം) കാലത്ത് കേരളത്തിലേക്കുള്ള കാറ്റിനെ തടഞ്ഞുനിർത്തി തമിഴ്നാട്ടിൽ മഴ പെയ്യിക്കുന്നതും പശ്ചിമഘട്ടമാണ്. പശ്ചിമഘട്ട മലനിരകൾ ഇല്ലാതിരുന്നെങ്കിൽ തമിഴ്നാട്ടിൽനിന്നുള്ള കാറ്റ് നേരെ കടലിലേക്ക് പോകും. 

Asianet News Live

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്വർണക്കൊള്ള കേസ്; കെപി ശങ്കരദാസിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി
രാഹുലിന്‍റെ എല്ലാ വാദങ്ങളും തള്ളി, കോടതിയിലേറ്റത് കനത്ത പ്രഹരം, ബലാത്സംഗം തന്നെ, ഉഭയസമ്മത പ്രകാരമല്ല ലൈംഗിക ബന്ധം; ജാമ്യം തള്ളിയ വിധി പകർപ്പ് പുറത്ത്