കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കാൻ തമിഴ്നാട് സ‍ര്‍ക്കാര്‍

Published : May 16, 2022, 04:21 PM ISTUpdated : May 16, 2022, 04:34 PM IST
കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കാൻ തമിഴ്നാട് സ‍ര്‍ക്കാര്‍

Synopsis

എന്നാൽ പൊലീസുകാർക്കെതിരായ അതിക്രമം, വ്യാജ ഇ പാസ് തയ്യാറാക്കൽ മുതലായ കുറ്റങ്ങൾക്കെടുത്ത കേസുകൾ നിലനിൽക്കും

ചെന്നൈ: തമിഴ്നാട്ടിൽ കൊവിഡ് മാനദണ്ഡം ലംഘിച്ചതിന് ചുമത്തിയ പത്ത് ലക്ഷം കേസുകൾ റദ്ദാക്കി. ആൾക്കൂട്ടം കൂടിയതിനും വിലക്ക് ലംഘിച്ച് ചടങ്ങുകൾ നടത്തിയതിനും ലോക്ഡൗൺ ലംഘിച്ച് സ്ഥാപനങ്ങൾ തുറന്നതിനും മറ്റും എടുത്ത കേസുകളാണ് റദ്ദാക്കിയത്. ഇത്തരം സ്വഭാവമുള്ള കേസുകൾ റദ്ദാക്കുമെന്ന് സ‍ർക്കാർ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ പൊലീസുകാർക്കെതിരായ അതിക്രമം, വ്യാജ ഇ പാസ് തയ്യാറാക്കൽ മുതലായ കുറ്റങ്ങൾക്കെടുത്ത കേസുകൾ നിലനിൽക്കും. കേസുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് ജില്ലാ പൊലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയതായി തമിഴ്നാട് ഡിജിപി പി.ശൈലേന്ദ്രബാബു അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി
ചേവായൂരില്‍ അറുപതു വയസുകാരിയെ ഫ്ലാറ്റില്‍ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി