Latest Videos

ലീഗ് പ്രവർത്തകന്‍റെ കൊലപാതകം; പ്രതികള്‍ക്കായി പൊലീസ് കോടതിയില്‍ കസ്റ്റഡി അപേക്ഷ നല്‍കും

By Web TeamFirst Published Oct 28, 2019, 5:36 AM IST
Highlights

പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലെ ഗൂഡാലോചന അടക്കമുള്ള കാര്യങ്ങൾ പുറത്ത് കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്

മലപ്പുറം: താനൂരിലെ മുസ്ലീം ലീഗ് പ്രവർത്തകൻ ഇസ്ഹാഖിന്റെ കൊലപാതക കേസിൽ റിമാന്റിലുള്ള മൂന്ന് പ്രതികളേയും കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. പരപ്പനങ്ങാടി ഒന്നാം ക്ലാസ് മജിസ്ടേറ്റ് കോടതിയിലാണ് അപേക്ഷ നൽകുക. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, നാലാം പ്രതി മഷ്ഹൂദ്, അഞ്ചാം പ്രതി താഹ എന്നിവരാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റിലുള്ളത്.

ഇവരെ വിശദമായി ചോദ്യം ചെയ്യുന്നതോടെ കേസിലെ ഗൂഡാലോചന അടക്കമുള്ള കാര്യങ്ങൾ പുറത്ത് കൊണ്ടുവരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവ സ്ഥലത്ത് പ്രതികളെ കൊണ്ടുപോയി തെളിവെടുപ്പും നടത്തേണ്ടതുണ്ട്. കേസിൽ ഒളിവിലുള്ള ആറ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

click me!