
തിരുവനന്തപുരം: മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കപ്പയുടെ വില മേലോട്ട്. കഴിഞ്ഞ സീസണിലെ വിലത്തകർച്ച മറികടന്ന് കപ്പ വില കേരളത്തിൽ 50 രൂപക്കടുത്തെത്തി. അതേസമയം, ആമസോണിൽ കിലോക്ക്ഷ് 250 രൂപയാണ് വില. ആമസോൺ ആപ്പിൽ ഫ്രഷ് കേരള ടാപ്പിയോക്ക എന്ന് തിരഞ്ഞാൽ രണ്ട് കിലോ വരുന്ന കപ്പമൂടിന് 500 രൂപയാണ് വില കാണിക്കുന്നത്. നാട്ടിലെ മാർക്കറ്റിലും വിലയും ആവശ്യക്കാരും ഏറെയാണ് കപ്പക്ക്. ഗ്രാമീണ മേഖലയിൽ കിലോഗ്രാമിനു 35 മുതൽ 40 രൂപ വരെ.
പച്ചക്കറികളിലെയും പഴങ്ങളിലെയും വിഷാംശം കണ്ടെത്താൻ പുതിയ 'ടെക്നിക്'
അതേസമയം, നഗര പ്രദേശങ്ങളിൽ 50 രൂപ മുകളിലേക്കാണ് വില. കഴിഞ്ഞ വർഷം കപ്പ വില താഴോട്ടായിരുന്നു. കിലോഗ്രാമിനു 7 രൂപ വരെ താഴ്ന്ന നിലയിലെത്തി. തുടർന്ന് കപ്പ കൃഷി ചെയ്ത കർഷകരും ദുരിതത്തിലായി. സാധാരണയായി അധികം വെല്ലുവിളികളില്ലാത്ത കപ്പകൃഷി കഴിഞ്ഞ വർഷം പ്രതിസന്ധിയിലായിരുന്നു. വില ഇടിഞ്ഞതിനാൽ പലരും വിളവ് പോലും എടുത്തില്ല. എന്നാൽ ഇപ്പോൾ താരമായി കപ്പ മാറിയതോടെ കർഷകർക്കും വില ലഭിച്ചുതുടങ്ങി. ഹോട്ടലിലും കപ്പ വിഭവങ്ങൾക്ക് ആവശ്യക്കാരേറെയായി. അതേസമയം, കപ്പയുടെ ലഭ്യത വളരെ കുറഞ്ഞതാണ് വില കൂടാൻ കാരണം. കഴിഞ്ഞ വർഷം വിലകുറഞ്ഞതോടെ പലരും കപ്പ കൃഷി ഒഴിവാക്കി. പ്രതികൂല കാലാവസ്ഥയും ചതിച്ചു.
കായംകുളം സ്കൂളിലെ വെള്ളത്തിൽ ഇ-കോളി, അരിയിൽ ചത്ത പ്രാണി, പരിശോധനാ ഫലം പുറത്ത്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam