കരുവാരക്കുണ്ടിൽ കാട്ടാന ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം

Published : Apr 28, 2026, 10:37 AM ISTUpdated : Apr 28, 2026, 01:36 PM IST
karuvarakund elephant attack protest

Synopsis

മലപ്പുറം കരുവാരക്കുണ്ടിൽ കാട്ടാനയുടെ അക്രമത്തിൽ ടാപ്പിംഗ് തൊഴിലാളി മരിച്ചു. മുള്ളറ സ്വദേശി ജംഷിറിനാണ് മരിച്ചത്. റബ്ബര്‍ ടാപ്പിംഗിനിടെ ജംഷീറിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് സംഭവം

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് കൽക്കുണ്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ടാപ്പിംഗ് തൊഴിലാളി കൊല്ലപ്പെട്ടു. മുള്ളറ സ്വദേശി ജംഷീറാണ് മരിച്ചത്. എന്നാൽ, ടാപ്പിംഗിനിടയിൽ അല്ല കാട്ടാനയുടെ അക്രമണമെന്നും വനമേഖലയോട് ചേർന്ന സ്ഥലത്ത് ജംഷീർ എന്തിനു എത്തിയെന്നതിൽ ദുരൂഹത ഉണ്ടെന്നും വനം വകുപ്പ് പറഞ്ഞു. പുലർച്ചെ മണലിയം പാടത്തു വെച്ചാണ് ജംഷീറിന് നേരെ കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന ആക്രമിച്ച വിവരം ജംഷീർ തന്നെയാണ് സുഹൃത്തുക്കളെ മൊബൈൽ ഫോണിൽ വിളിച്ചു അറിയിച്ചത്. സുഹൃത്തുക്കൾ സ്ഥലത്തെത്തി ജംഷീറിനെ കരുവാരക്കുണ്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വൈകാതെ മരിച്ചു. ആശുപത്രിയിൽ എത്തിയ ഡി എഫ് ഒ യ്ക്കെതിരെ നാട്ടുകാർ പ്രതിഷേധിച്ചു. ജംഷീറിനോപ്പം മറ്റു രണ്ടു പേര് കൂടി സ്ഥലത്തുണ്ടായിരുന്നുവെന്നാണ് വനം വകുപ്പ് പറയുന്നത്. കാട്ടാനയുടെ ആക്രമണം ഉണ്ടായതോടെ ഇവർ സ്ഥലത്തു നിന്നും രക്ഷപ്പെട്ടു. എന്തിനാണ് മൂവരും ഈ മേഖലയിൽ എത്തിയതെന്നു അന്വേഷിക്കുന്നുണ്ടെന്ന് നിലംബൂർ സൗത്ത് ഡി എഫ് ഒ പറഞ്ഞു. സംഭവത്തിൽ പോലീസും അന്വേഷണം നടത്തുന്നുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഹർത്താലിന് കോളേജ് അവധി, ചൂട് സഹിക്കാനാവാതെ കനാലിൽ കുളിക്കാനിറങ്ങി; 2 വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക് മാറ്റി
'ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള ഹർത്താൽ വേണ്ട', രോഗികളെയും വിദ്യാർത്ഥികളെയും തടയുന്നത് ശരിയല്ലെന്ന് നിതിൻ രാജിന്റെ അച്ഛൻ