'അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുത്'; കോൺ​ഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി താരീഖ് അൻവർ

Published : Apr 05, 2023, 02:17 PM ISTUpdated : Apr 05, 2023, 02:18 PM IST
'അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കരുത്'; കോൺ​ഗ്രസ് നേതാക്കൾക്ക് മുന്നറിയിപ്പുമായി താരീഖ് അൻവർ

Synopsis

മൽസരിക്കില്ലെന്ന് എംപിമാർ ആരും അറിയിച്ചിട്ടില്ല. മൽസരിക്കാനില്ലെങ്കിൽ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം: കോൺ​ഗ്രസ് നേതാക്കൾക്ക് താരീഖ് അൻവറിന്റെ മുന്നറിയിപ്പ്. കോൺഗ്രസ് അഭിപ്രായസ്വാതന്ത്ര്യം മാനിക്കുന്നു. എന്നാൽ അച്ചടക്കത്തിന്റെ ലക്ഷ്മണരേഖ കടക്കാൻ പാടില്ല. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും താരിഖ് അൻവ‍‍ർ പറഞ്ഞു. എംപിമാരുമായി ആശയവിനിമയം നടത്തും. മൽസരിക്കില്ലെന്ന് എംപിമാർ ആരും അറിയിച്ചിട്ടില്ല. മൽസരിക്കാനില്ലെങ്കിൽ വ്യക്തിപരമായ തീരുമാനം മാത്രമാണെന്നും താരിഖ് അൻവർ കൂട്ടിച്ചേർത്തു. 

കെപിസിസി എക്സിക്യൂട്ടീവ് യോഗത്തിൽ ശശി തരൂർ അടക്കമുള്ള നേതാക്കൾക്കെതിരെ വിമർശനമുണ്ടായിരുന്നു. നയപരമായ കാര്യങ്ങളിൽ തരൂർ പാർട്ടിയുടെ ലക്ഷ്മണ രേഖ ലംഘിക്കുന്നുവെന്ന് പിജെ കുര്യൻ കുറ്റപ്പെടുത്തിയിരുന്നു. എത്ര സ്വാധീനമുള്ള ആളാണെങ്കിലും സംഘടനാപരമായ അച്ചടക്കം തരൂരിന് അറിയില്ല. കെപിസിസി അധ്യക്ഷൻ തരൂരിനെ വിളിച്ച് സംസാരിക്കണമെന്നും കുര്യൻ ആവശ്യപ്പെട്ടു. ശശി തരൂർ നിരന്തരം പാർട്ടിയെ സമ്മർദ്ദത്തിൽ ആക്കുന്നുവെന്ന് ജോൺസൺ എബ്രഹാമും പറഞ്ഞു. 

അന്താരാഷ്ട്ര സ്വർണവില 2021 ഡോളറായി! കേരളത്തിലും കുതിച്ചുയരും; പവൻ റെക്കോഡ് വിലയിലേക്ക്, ആദ്യമായി 45000 കടക്കും

മുതിർന്ന നേതാക്കൾ തന്നെ അച്ചടക്ക ലംഘനം നടത്തുന്നത് പിണറായി സർക്കാരിന് നേട്ടം ആകുന്നുവെന്നായിരുന്നു തിരുവഞ്ചൂർ രാധാകൃഷ്ണന്റെ വിമർശനം. പാർലമെൻറ് സമ്മേളനം നടക്കുന്നതിനാൽ എംപിമാരുടെ അസാന്നിധ്യത്തിലാണ് യോഗം ചേർന്നത്. 11ന് രാഹുൽ ഗാന്ധിയുടെ വയനാട് സന്ദർശനത്തിന്റെ ഒരുക്കങ്ങൾ ചർച്ച ചെയ്യുകയാണ് പ്രധാന അജണ്ട. 

PREV
Read more Articles on
click me!

Recommended Stories

പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു
കൊച്ചിയിൽ ക്രൂര കൊലപാതകം; കൊല്ലപ്പെട്ടത് കാഞ്ഞിരപ്പള്ളി സ്വദേശി; ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയതെന്ന് പൊലീസ്