കള്ള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു, അധ്യാപകനെ വാഹനമിടിച്ച് കൊലപെടുത്താന്‍ ശ്രമം,പൊലീസിൽ പരാതി നൽകി

Published : Apr 18, 2026, 02:30 AM IST
Teacher Alleges Murder Attempt After Protest Against Toddy Shop in Irinjalakuda

Synopsis

ള്ള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അധ്യാപകനെ വാഹനമിടിച്ച് കൊലപെടുത്താന്‍ ശ്രമിച്ചതായി പരാതി

തൃശൂര്‍: കള്ള് ഷാപ്പിനെതിരെ പ്രക്ഷോഭം സംഘടിപ്പിച്ചതിന് അധ്യാപകനെ വാഹനമിടിച്ച് കൊലപെടുത്താന്‍ ശ്രമിച്ചതായി പരാതി.  സുഗുണന്‍ എം.ജി (57) യെയാണ് വാഹനമിടിച്ച് അപായപെടുത്താന്‍ ശ്രമിച്ചത്. പൊറത്തിശ്ശേരി വിവണ്‍ നഗറില്‍ ജനവാസ മേഖലയില്‍ കള്ള്ഷാപ്പ് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരെ സുഗുണനും പരിസരവാസികളും പ്രക്ഷോഭ രംഗത്താണ്. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം രാവിലെ കല്ലേറ്റുംങ്കര പോളി ടെക്‌നിക്കിലെ അധ്യാപകനായ സുഗുണന്‍ ജോലിയ്ക്ക് പോകുന്നതിനിടെ ഇരിങ്ങാലക്കുട ബോയ്‌സ് സ്‌കൂളിന് സമീപത്ത് ആക്രമണത്തിനിരയായത്.

രാവിലെ 8.30 തോടെ ഹെല്‍മെറ്റ് വെച്ച് സ്‌കൂട്ടറിലെത്തിയ രണ്ട് പേര്‍ സുഗുണന്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ വട്ടം വെച്ച് നിര്‍ത്തുകയായിരുന്നു. പൊടുന്നനെ ബ്രേയ്ക്കിട്ട സുഗുണന്‍ ബൈക്കില്‍ നിന്നും വീഴുകയും പരുക്കേല്‍ക്കുകയും ചെയ്തു. ഇത് കണ്ട സ്‌കൂട്ടര്‍ യാത്രികര്‍ രക്ഷപ്പെടുകയായിരുന്നുവെന്ന് സുഗുണന്‍ പറയുന്നു. ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ സുഗുണന്‍ ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൈദ്യുതി ലൈൻ പരിശോധിക്കുന്നതിനിടെ ലൈൻമാന് സൂര്യാതാപമേറ്റു, ഉടൻ ആശുപത്രിയിലെത്തിച്ച് സഹപ്രവർത്തകർ
നോവായി അവസാനമെടുത്ത ഗ്രൂപ്പ് ഫോട്ടോ, അതിൽ ആറുപേർ ഇന്നില്ല; വാൽപ്പാറയിൽ പൊലിഞ്ഞത് 9 ജീവനുകൾ