അധ്യാപകൻ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു

Published : Jul 10, 2022, 10:20 AM ISTUpdated : Jul 30, 2022, 07:40 AM IST
അധ്യാപകൻ വീട്ടിലെ ശുചിമുറിയില്‍  കുഴഞ്ഞുവീണ് മരിച്ചു

Synopsis

ബാത്ത്റൂമില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. 

കണ്ണൂർ: തളിപ്പറമ്പില്‍ അധ്യാപകൻ വീട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ടാഗോർ വിദ്യാനികേതൻ എച്ച്എസ്എസിലെ അധ്യാപകൻ കൂവോട് കല്ലാവീട്ടിൽ കെ വി വിനോദ് കുമാറാണ് മരിച്ചത്. പുലര്‍ച്ചെ ഒരുമണിയോടെ ശുചിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ വിനോദിനെ കണ്ടെത്തുകയായിരുന്നു. ശുചിമുറിയില്‍ പോയി ഏറെ നേരം കഴിഞ്ഞിട്ടും വിനോദിനെ കാണാതായതോടെ ഭാര്യ അന്വേഷിച്ച് ചെന്നപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പോസ്റ്റുമോര്‍ട്ടം പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കും. സംസ്കാരം വൈകിട്ട് കൂവോട് പടിഞ്ഞാറ് പൊതു ശ്മശാനത്തിൽ. ഭാര്യ കൃഷ്ണവേണി, മകൾ സിയ ലക്ഷ്മി.

പാലക്കാട് അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുട്ടി പാമ്പ് കടിയേറ്റ് മരിച്ചു

വീടിൻ്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് ഉറങ്ങിക്കിടന്ന നാലരവയസുകാരൻ മരിച്ചു. പാലക്കാട് മലമ്പുഴയിലാണ് സംഭവം. മലമ്പുഴ അകമലവാരം വലിയകാട് എൻ. രവീന്ദ്രന്‍റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. കുട്ടിയുടെ മൂക്കിലാണ് പാമ്പുകടിയേറ്റത്. ശംഖുവരയനാണ് കടിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു. ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. അമ്മ ബിബിതയുടെ വീട്ടിൽവെച്ചാണ് പാമ്പുകടിയേറ്റത്. 

വീട്ടിലെ കിടപ്പുമുറിയിൽ നിലത്ത് പായ വിരിച്ച് അമ്മയോടൊപ്പം ഉറങ്ങിയതായിരുന്നു കുട്ടി. അമ്മ ബിബിതയുടെ കഴുത്തിൽക്കൂടി പാമ്പ് ഇഴഞ്ഞതോടെയാണ് സംഭവം അറിഞ്ഞത്. വൈകാതെ കുട്ടി അസ്വസ്ഥത പ്രകടിപ്പിക്കുകയും തൊണ്ടവേദനയുള്ളതായി പറയുകയും ചെയ്തു. ദേഹത്ത് നീർ ക്കെട്ട് വരികയും ചെയ്തതോടെ പാമ്പിന്റെ കടിയേറ്റതായി സംശയം തോന്നുകയും ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. തുടർന്ന് വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു.

PREV
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും