മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്‌കൂട്ടറിലിടിച്ച് അധ്യാപകൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് പരിക്ക്

Published : Oct 26, 2026, 09:38 AM IST
Accident

Synopsis

മലപ്പുറം ഒതുക്കുങ്ങലിൽ മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു. കുഴിപ്പുറം സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. സംഭവത്തിൽ കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം. മലപ്പുറം ഒതുക്കങ്ങലിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടമുണ്ടായത്. ഒതുക്കുങ്ങൽ കുഴിപ്പുറം പാലേമാട് സ്വദേശി ഷറഫുദ്ദീൻ ആണ് മരിച്ചത്. മലപ്പുറം പറപ്പൂർ സ്വദേശി അക്ബർ അലി ഓടിച്ച കാർ ഷറഫുദ്ദീനും സുഹൃത്ത് ഹബീബും സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഷറഫുദ്ദീൻ്റെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി ജീവഹാനി വരുത്തിയ കുറ്റത്തിന് കാർ ഡ്രൈവർ അക്ബർ അലിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വൗച്ചറുകൾ പുറത്തുവിട്ട് വൈദേകം മാനേജ്‌മെൻ്റ്: 'ദീപ സാമ്പത്തിക തട്ടിപ്പ് നടത്തി, ശ്യാംജിത്ത് ശമ്പളം കൈപ്പറ്റി'
പിഎസ്‍സി പരീക്ഷാ ക്രമക്കേട്: 3 കേസുകൾ കൂടി രജിസ്റ്റർ ചെയ്യും; ഹൈക്കോടതി കടുപ്പിച്ചതോടെ സഹകരിക്കാൻ പിഎസ്‍സി, അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകും?