തീവ്ര നിലപാടുള്ള പ്രഭാഷകരെ ക്ഷണിച്ചതാണ് പ്രതിഷേധത്തിന് കാരണം, വന്ദേമാതരം സെമിനാർ വിവാദത്തിൽ വിസിക്ക് അധ്യാപക സംഘടനയുടെ കത്ത്

Published : Oct 11, 2026, 07:19 PM IST
Vandemataram controversy

Synopsis

കാസർകോട് കേന്ദ്ര സർവകലാശാലയിൽ നടന്ന 'വന്ദേമാതരം' സെമിനാറുമായി ബന്ധപ്പെട്ട സംഘർഷങ്ങളിൽ അധ്യാപക സംഘടന വിസിക്ക് കത്ത് നൽകി. തീവ്ര നിലപാടുള്ള പ്രഭാഷകരെ ക്ഷണിച്ചതും വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതുമാണ് ക്യാമ്പസിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് കത്തിൽ പറയുന്നു.

കാസർകോട്: കേന്ദ്ര സർവകലാശാലയിൽ നടന്ന 'വന്ദേമാതരം' സെമിനാറുമായി ബന്ധപ്പെട്ട വിവാദങ്ങളിലും ക്യാമ്പസിലെ സംഘർഷാവസ്ഥയിലും വൈസ് ചാൻസലർക്ക് കേന്ദ്ര സർവകലാശാലാ ടീച്ചേഴ്സ് അസോസിയേഷന്റെ (CUKTA) കത്ത്. ക്യാമ്പസിലുണ്ടായ നിലവിലെ സംഘർഷാവസ്ഥയിൽ അധ്യാപക സംഘടന കടുത്ത ആശങ്ക രേഖപ്പെടുത്തി. മതേതര സ്വഭാവത്തിന് വിരുദ്ധമായ തീവ്ര നിലപാടുള്ള പ്രഭാഷകരെ പരിപാടിയിലേക്ക് ക്ഷണിച്ചതാണ് ക്യാമ്പസിൽ പ്രതിഷേധത്തിന് കാരണമായതെന്ന് അസോസിയേഷൻ ആരോപിക്കുന്നു.

വിദ്യാർത്ഥികളെ മാറ്റിനിർത്തി പരിപാടി സംഘടിപ്പിച്ചത് സർവകലാശാലയുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ്. ക്യാമ്പസിൽ പോലീസ് എത്തിയതും വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തതും നിലവിലുള്ള സാഹചര്യം കൂടുതൽ വഷളാക്കാൻ മാത്രമേ ഇടയാക്കിയുള്ളൂ എന്ന് അസോസിയേഷൻ വ്യക്തമാക്കുന്നു. വിദ്യാർത്ഥികൾക്കെതിരായ പോലീസ് കേസിലും സസ്പെൻഷൻ നടപടികളിലും അസോസിയേഷൻ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്. വിദ്യാർത്ഥികൾക്കെതിരെ സ്വീകരിച്ചിട്ടുള്ള അച്ചടക്ക നടപടികൾ നിഷ്പക്ഷമായി പുനഃപരിശോധിക്കാൻ വൈസ് ചാൻസലർ അടിയന്തരമായി തയ്യാറാകണമെന്നും അധ്യാപക സംഘടന കത്തിലൂടെ ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നിന്റെ വാപ്പ എവിടെടാ...'; നെടുമ്പാശ്ശേരി വാഹനാപകടക്കേസ് പ്രതി സുഹൈൽ സജീവിന് നേരേ കൈയേറ്റശ്രമം; സംഭവം ആശുപത്രിയിൽ
ദില്ലിയിലെ പൊലീസ് അതിക്രമം; പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലേക്ക് എസ്എഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം, പൊലീസിനെതിരെ പരാതി