
കൊച്ചി: കൊച്ചി മെട്രോ സര്‍വ്വീസ് തടസപ്പെട്ടു. വൈറ്റില മുതൽ തൈക്കൂടം വരെയുള്ള ട്രാക്കിലാണ് മെട്രോ ഓട്ടം മുടങ്ങിയത്. എട്ടേമുക്കാൽ മുതലാണ് സര്‍വ്വീസ് നിര്‍ത്തിവച്ചത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് വിശദീകരണം.
സര്‍വ്വീസ് ഉടനടി പുനരാരംഭിക്കാൻ നടപടി എടുത്ത് വരുന്നതായും സാങ്കേതിക തകരാര്‍ പരിഹരിക്കാൻ നടപടി തുടങ്ങിയെന്നും കൊച്ചി മെട്രോ അധികൃതര്‍ വിശദീകരിച്ചു.