
ചെന്നൈ: ഫോൺ ചോർത്തൽ നിയമവിരുദ്ധമാണെന്ന് മദ്രാസ് ഹൈക്കോടതി. കുറ്റകൃത്യം തടയാനെന്ന പേരിൽ ഫോൺ ചോർത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. സിബിഐ കേസിൽ പ്രതിയായ ചെന്നൈ സ്വദേശി നൽകിയ ഹർജിയിൽ ആണ് കോടതിയുടെ ഉത്തരവ്. 2011 ൽ ഇയാളുടെ ഫോൺ ചോർത്താൻ ആഭ്യന്തര മന്ത്രാലയം അനുമതി നൽകിയ ഉത്തരവ് ഭരണഘടനാവിരുദ്ധം എന്നും കോടതി ചൂണ്ടിക്കാട്ടി.
രാജ്യസുരക്ഷയുമായോ ജനങ്ങളുടെ സുരക്ഷയുമായോ ബന്ധപ്പെട്ട അടിയന്തര സാഹചര്യത്തിൽ അനുമതിയോടെ മാത്രമേ ഫോൺ സംഭാഷണം പകർത്താൻ കഴിയൂ. ഫോൺ ചോർത്തൽ സ്വകാര്യതാ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്, സ്വകാര്യതാ അവകാശം വ്യക്തിസ്വാതന്ത്ര്യത്തിൽ പരമപ്രധാനമാണ് എന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam