നേരം ഇരുട്ടിയാലും 'അൺസഹിക്കബിൾ'; ഇങ്ങനെ പോയാൽ മാ‍‍ർച്ചിലൊക്കെ ഉരുകും, രാജ്യത്തെ ഉയ‍ർന്ന ചൂട് കേരളത്തിൽ

Published : Feb 28, 2024, 05:21 AM IST
നേരം ഇരുട്ടിയാലും 'അൺസഹിക്കബിൾ'; ഇങ്ങനെ പോയാൽ മാ‍‍ർച്ചിലൊക്കെ ഉരുകും, രാജ്യത്തെ ഉയ‍ർന്ന ചൂട് കേരളത്തിൽ

Synopsis

രാത്രിയിലും താപനില വലിയ തോതിൽ കുറയുന്നില്ല എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്നത്. 27 - 30 ഡി​ഗ്രി സെൽഷ്യസിന് ഇടയിൽ പലയിടത്തും രാത്രിയിലും താപനില ഉയർന്നു തന്നെ നിൽക്കുന്നുണ്ട്.

തിരുവനന്തപുരം: കേരളത്തെ ചുട്ടുപ്പൊള്ളിച്ച് താപനില ഉയരുന്നു. തുടർച്ചയായി രണ്ടാം ദിവസവും ഔദ്യോഗികമായി രാജ്യത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് കോട്ടയത്താണ് ( 38.5 °c,  സാധാരണയെക്കാൾ 4°c കൂടുതൽ). സീസണിൽ സംസ്ഥാനത്ത് രേഖപെടുത്തിയ ഏറ്റവും ഉയർന്ന ചൂട് കൂടിയാണിത്. ഫെബ്രുവരി 16ന് കണ്ണൂർ എയർപോർട്ടിൽ ഇതേ താപനില രേഖപെടുത്തിയിരുന്നു. കണ്ണൂർ എയർപോർട്ടിൽ ഇന്നലെ 38.3 ഡി​ഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നു. ആലപ്പുഴയിൽ ( 37.6°c, 4.4°c കൂടുതൽ) യിൽ തുടർച്ചയായ ഏഴാമത്തെ ദിവസവും സാധാരണയിലും മൂന്ന് ഡി​ഗ്രി സെൽഷ്യസിൽ കൂടുതൽ രേഖപെടുത്തി.

എന്നാൽ പാലക്കാട്‌ ( 35.1°c, 0.5°c കുറവ് ) തുടർച്ചയായി രണ്ടാം ദിവസവും സാധാരണയിൽ കുറവ് താപനിലയാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ തന്നെ ഓട്ടോമാറ്റിക് സ്റ്റേഷൻ ഡാറ്റാ പ്രകാരം പത്തനംതിട്ട, കണ്ണൂർ, ആലപ്പുഴ, എറണാകുളം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് ശരാശരി ഉയർന്ന താപനില രേഖപെടുത്തിയത്. രാത്രിയിലും താപനില വലിയ തോതിൽ കുറയുന്നില്ല എന്നുള്ളതാണ് ആശങ്കപ്പെടുത്തുന്നത്. 27 - 30 ഡി​ഗ്രി സെൽഷ്യസിന് ഇടയിൽ പലയിടത്തും രാത്രിയിലും താപനില ഉയർന്നു തന്നെ നിൽക്കുന്നുണ്ട്.

അതേസമയം, 2024 ഫെബ്രുവരി 29 വരെ കൊല്ലം, കോട്ടയം ജില്ലകളിൽ  ഉയർന്ന താപനില 38°C വരെയും, തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഉയർന്ന താപനില 37°C വരെയും, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും (സാധാരണയെക്കാൾ 2 - 4 °C കൂടുതൽ)  ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ,  മലയോര മേഖലകളിലൊഴികെ, 29 വരെ ഉയർന്ന ചൂടിനും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.

യുഎസ് കമ്പനിയെന്നൊക്കെ പറഞ്ഞപ്പോ വിശ്വസിച്ച് പോയി! വർഷങ്ങളുടെ അനുഭവസമ്പത്ത്, എന്നിട്ടും പെട്ട്, പോയത് 2 കോടി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: 12ന് സാമ്പിൾ ശേഖരിക്കും; പരിശോധനക്ക് എസ്ഐടി സംഘത്തിനൊപ്പം ലീഗൽ മെട്രോളജി ഗോൾഡ് അസ്സെസ്മെന്റ് വിഭാഗവും
തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പേഴ്‌സണൽ സ്റ്റാഫ് മുൻ അംഗത്തെ ആക്രമിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ