
തിരുവനന്തപുരം: കല്ലറയിലും സമീപങ്ങളിലുമായി നിരവധി ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ തകർത്ത് മോഷണം. മുതുവിള, പരപ്പിൽ പ്രദേശങ്ങളിലാണ് കഴിഞ്ഞ ദിവസങ്ങളിൽ മോഷണം നടന്നത്. പരപ്പിൽ പനകുന്നത്ത് ക്ഷേത്രത്തിന്‍റെ റോഡരികിൽ സ്ഥിതി ചെയ്യുന്ന കാണിക്കവഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയതാണ് ഒടുവിലത്തെ സംഭവം. ചൊവ്വാഴ്ച പുലർച്ചെ സമീപത്തെ കച്ചവടക്കാരനാണ് കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയതായി കണ്ടത്. തുടർന്ന് ക്ഷേത്ര ഭാരവാഹികളെ വിവരമറിയിച്ചു. അവർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.
അയ്യായിരത്തോളം രൂപ നഷ്ടപ്പെട്ടതായാണ് ഭാരവാഹികളുടെ വിലയിരുത്തൽ. ഒരാഴ്ച മുൻപ് സമീപത്തെ അരുവിപ്പുറം ദേവീക്ഷേത്രം, പ്ലാക്കോട് ക്ഷേത്രം, കൂനൻ വേങ്ങ ക്ഷേത്രം എന്നിവിടങ്ങളിലെ കാണിക്ക തകർത്ത് മോഷണം നടന്നിരുന്നതായും നാട്ടുകാർ പറഞ്ഞു. പൊലീസ് സിസിടിവി കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam