മാന്നാറിൽ പൊലീസിന് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം; ഉദ്യോഗസ്ഥന് പരിക്ക്, ഒരാൾ പിടിയിൽ

Published : Apr 01, 2026, 03:37 PM IST
temple festival violence police attacked by drug gang mannar

Synopsis

പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവത്തിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു

ആലപ്പുഴ: പെരിങ്ങിലിപ്പുറം ശ്രീ ഭുവനേശ്വരി ക്ഷേത്രോത്സവത്തിനിടെ പൊലീസിന് നേരെ ലഹരിസംഘത്തിന്‍റെ ആക്രമണം. സംഭവത്തിൽ ഒരു പൊലീസുകാരന് പരിക്കേൽക്കുകയും പൊലീസ് വാഹനത്തിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അഭിജിത്ത് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉത്സവത്തോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾക്ക് ശേഷം സ്ഥലത്ത് സംഘർഷാവസ്ഥ ഒഴിവാക്കാൻ യുവാക്കളെ പറഞ്ഞയക്കുന്നതിനിടെയാണ് അഭിജിത്തിന്‍റെ കൈവശമുണ്ടായിരുന്ന കഞ്ചാവ് പൊതി പൊലീസിന്‍റെ ശ്രദ്ധയിൽപ്പെട്ടത്.

ഇയാളെ ജീപ്പിൽ കയറ്റാൻ ശ്രമിക്കുന്നതിനിടെ ലഹരിസംഘത്തിൽപ്പെട്ടവരും അവിടെ കൂടിയവരും അറസ്റ്റ് തടസ്സപ്പെടുത്തി പൊലീസിനെതിരെ തിരിയുകയായിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന മാന്നാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിനീത് പി എമ്മിനെ സംഘം കഴുത്തിന് കുത്തിപ്പിടിച്ച് മർദിച്ചു. മാന്നാർ സ്റ്റേഷനിലെ സിആർവി വാഹനത്തിന്‍റെ സൈഡ് ബീഡിങ് ഉൾപ്പെടെ വലിച്ചുപറിച്ച് കേടുപാടുകൾ വരുത്തുകയും ചെയ്തു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ വിനീത് മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എരിമയൂരിൽ നിയന്ത്രണം വിട്ട ബൈക്ക് ലോറിക്കടിയിൽപ്പെട്ട് അപകടം; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
മോഡലിങിന്‍റെ മറവിൽ യുവതികളെ വിദേശത്ത് എത്തിച്ച് പീഡനം; പിന്നിൽ വൻ റാക്കറ്റ്, രണ്ട് സ്ത്രീകൾ മരട് പൊലീസിന്‍റെ പിടിയിൽ