തിരുവനന്തപുരത്തെ സംഘര്‍ഷം: നാളെ പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ

Published : Sep 30, 2026, 10:46 PM IST
SFI flag

Synopsis

പൊലീസ് ആക്രമണത്തിനെതിരെ നാളെ വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി മെൻസ് ഹോസ്റ്റലില്‍ പൊലീസ് കയറി വിദ്യാര്‍ഥികളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നാളെ (ഒക്ടോബർ 1) സംസ്ഥാനവ്യാപകമായി പഠിപ്പുമുടക്കാൻ എസ്എഫ്ഐ ആഹ്വാനം ചെയ്തു. പൊലീസിന്റെയും യൂത്ത് കോൺഗ്രസ് - കെഎസ്‍യു പ്രവർത്തകരുടെയും നടപടിയിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാനത്തെ എല്ലാ ജില്ലാ പോലീസ് മേധാവികളുടെ ഓഫീസുകളിലേക്കും എസ്എഫ്ഐ മാർച്ച് നടത്തും. കൂടാതെ, പൊലീസ് ആക്രമണത്തിനെതിരെ നാളെ വൈകുന്നേരം 5 മണിക്ക് വമ്പിച്ച പ്രതിഷേധത്തിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്തെ സംഭവങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് മാവൂർ റോഡിൽ ഡിവൈഎഫ്ഐ ഉടൻ പ്രതിഷേധ പ്രകടനം നടത്തും. തിരുവനന്തപുരത്തെ സംഘർഷത്തിന് പിന്നാലെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സംഘര്‍ഷ സ്ഥലത്ത് പിണറായി, വിദ്യാര്‍ഥികള്‍ക്ക് നേരെ ആസൂത്രിതമായ പൊലീസ് നടപടിയെന്ന് ആരോപണം, പ്രതിഷേധവുമായി ഡിവൈഎഫ്ഐയും
ഭരിക്കുന്നവർക്ക് ആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകും; പ്രത്യുപകാരം ആവശ്യമില്ലെന്ന് എംഎ യൂസഫലി