ഭരിക്കുന്നവർക്ക് ആവശ്യമെങ്കിൽ സ്വന്തം വിമാനവും ഹെലികോപ്റ്ററും നൽകും; പ്രത്യുപകാരം ആവശ്യമില്ലെന്ന് എംഎ യൂസഫലി

Published : Sep 30, 2026, 09:47 PM IST
MA Yusuff Ali

Synopsis

സർക്കാരിന് ആവശ്യമെങ്കിൽ തന്റെ വിമാനവും ഹെലികോപ്റ്ററും വിട്ടുനൽകുമെന്ന് എം.എ. യൂസഫലി വ്യക്തമാക്കി. ഇതിന് പകരമായി യാതൊരു ഉപകാരവും ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: ഭരിക്കുന്നവർക്കോ സർക്കാരുകൾക്കോ ആവശ്യം വന്നാൽ തന്റെ സ്വന്തം വിമാനവും ഹെലികോപ്റ്ററും വിട്ടുനൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. അതിന് തനിക്ക് യാതൊരുവിധ പ്രത്യുപകാരത്തിന്റെയും ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽ നിലനിൽക്കുന്ന പ്രൈവറ്റ് ജെറ്റ് വിവാദവുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, കേരളത്തിലെ വിവാദത്തിൽ അഭിപ്രായം പറയാനില്ലെന്നും അത് ഉണ്ടാക്കിയവർ തന്നെ അവസാനിപ്പിക്കട്ടെയെന്നും യൂസഫലി കൂട്ടിച്ചേർത്തു.

വിവാദത്തിന് വഴിവെച്ച യാത്രയും പ്രതിപക്ഷ ആരോപണങ്ങളും

ഔദ്യോഗിക ആവശ്യത്തിനായി നടത്തിയ യാത്രയ്ക്ക് സർക്കാർ ഖജനാവിൽ നിന്ന് പണം ചെലവഴിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു. മലയാളിയായ ഒരു സുഹൃത്താണ് യാത്ര സ്പോൺസർ ചെയ്തതെന്ന് വി.ഡി. സതീശൻ വ്യക്തമാക്കിയെങ്കിലും, ആ സുഹൃത്തിന്റെ പേര് വെളിപ്പെടുത്താൻ തയ്യാറാകാതിരുന്നത് പ്രതിപക്ഷ ആരോപണങ്ങൾക്ക് വഴിതുറന്നു. പൊതുപണം ഉപയോഗിക്കാത്തതിനാൽ സ്പോൺസറുടെ പേര് വെളിപ്പെടുത്തേണ്ടതില്ലെന്നാണ് വി.ഡി. സതീശന്റെ നിലപാട്. മുൻ മുഖ്യമന്ത്രിമാരും ഇത്തരത്തിൽ സ്വകാര്യ സഹായത്തോടെ യാത്ര ചെയ്തിട്ടുണ്ടെന്നും, ഭാവിയിലും ജനങ്ങളുടെ പണം ലാഭിക്കാൻ സുഹൃത്തുക്കളുടെയോ അഭ്യുദയകാംക്ഷികളുടെയോ സഹായം ലഭ്യമായാൽ സ്വകാര്യ വിമാനങ്ങൾ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

ചിപ്‌സൺ ഏവിയേഷൻ ബന്ധം

കർണാടക മന്ത്രി കെ.ജെ. ജോർജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 'കേളചന്ദ്ര ഏവിയേഷൻ്റെ' വിമാനമായിരുന്നു യാത്രയ്ക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഹെലികോപ്റ്റർ കരാർ പുതുക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന ചിപ്‌സൺ ഏവിയേഷന്, 19,88,595 രൂപയുടെ ഈ വിമാന ബിൽ കേളചന്ദ്ര നൽകിയതിന്റെ രേഖകൾ പുറത്തുവന്നതാണ് വിവാദം കൂടുതൽ കടുപ്പിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

തലസ്ഥാനത്ത് വന്‍ സംഘര്‍ഷം, പൊലീസ് യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍, ലാത്തി ചാര്‍ജില്‍ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
'ഇന്ത്യൻ ക്ലോസറ്റുകൾക്ക് പകരം യൂറോപ്യൻ ക്ലോസറ്റ് സ്ഥാപിക്കണം', പൊതുശുചിമുറികൾ ഉപയോഗ സൗഹ്യദ മാകണമെന്ന്  മനുഷ്യാവകാശ കമ്മീഷൻ