കർഷകസമരം; പത്താമത്തെ ചർച്ചയും പരാജയം, താങ്ങുവില ചർച്ച ചെയ്യാതെ കേന്ദ്രസർക്കാർ

By Web TeamFirst Published Jan 20, 2021, 6:43 PM IST
Highlights

 ഫെബ്രുവരി 23-നാണ് ഇനി അടുത്ത ചർച്ച. 

ദില്ലി: കർഷകസമരം പരിഹരിക്കാൻ കേന്ദ്രസർക്കാരും കർഷക സംഘടനകളും തമ്മിൽ നടത്തിയ പത്താമത്തെ ചർച്ചയും പരാജയപ്പെട്ടു. കർഷക നിയമത്തിൽ താങ്ങുവില നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ കേന്ദ്രസർക്കാർ തയ്യാറാകാതിരുന്നതോടെയാണ് പത്താം വട്ട ചർച്ചയും പരാജയപ്പെട്ടത്. 

കർഷകസമരം അവസാനിപ്പിക്കാൻ തയ്യാറായാൽ പരിഷ്കരിച്ച കർഷക നിയമം നടപ്പാക്കുന്നത് ഒരു വർഷം വരെ നീട്ടിവയ്ക്കാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ ചർച്ചയിൽ നിലപാടെടുത്തെങ്കിലും ഈ നിർദേശം കർഷക സംഘടന നേതാക്കൾ തള്ളി. എന്നാൽ തീരുമാനം പുനപരിശോധിക്കണമെന്ന് കേന്ദ്രസർക്കാർ കർഷക സംഘടനാ നേതാക്കളോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 23-നാണ് ഇനി അടുത്ത ചർച്ച. 
 

click me!