പാലക്കാട് വിദ്യാര്‍ഥിനി കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ

Published : Jun 12, 2020, 02:13 PM ISTUpdated : Jun 12, 2020, 04:15 PM IST
പാലക്കാട് വിദ്യാര്‍ഥിനി കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ

Synopsis

തൃത്താല കെ ബി മേനോൻ ഹയർസെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ച വൃന്ദ. സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാർ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

പാലക്കാട്: പാലക്കാട് തൃത്താലയിൽ വിദ്യാർഥിനിയെ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലൂർ കള്ളന്നൂർ വീട്ടിൽ മണിയുടെ മകൾ വൃന്ദയാണ് മരിച്ചത്. രാവിലെ 8 മണിയോടെയാണ് വൃന്ദയെ വീടിനടുത്തുള്ള കരിങ്കൽ ക്വാറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തൃത്താല കെ ബി മേനോൻ ഹയർസെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് വൃന്ദ.

സമൂഹമാധ്യമങ്ങളിൽ സുഹൃത്തുക്കളുമായി സംസാരിച്ചതിന് വീട്ടുകാർ കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. ഇതിൽ മനംനൊന്ത് കുട്ടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. വീട്ടിൽ നിന്ന് ഇറങ്ങിയോടിയ കുട്ടിയെ പിന്നീട് നടന്ന തെരച്ചിലിൽ ക്വാറിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി വീണ്ടും എസ്ഐടിക്ക് മുന്നിലേക്ക്, ഹാജരാകുന്നത് ജാമ്യ വ്യവസ്ഥ പ്രകാരം
കേരള മീഡിയ അക്കാദമിക്ക് 31 കോടി രൂപയുടെ പുതിയ ആസ്ഥാന മന്ദിരം