'രാജ്യത്തിനുള്ളിലെ വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെയാണ് നേരിടേണ്ടത്': തമിഴ്നാട് ഗവർണർ ആർ.എൻ.രവി

Published : Jul 31, 2022, 03:00 PM IST
'രാജ്യത്തിനുള്ളിലെ വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെയാണ് നേരിടേണ്ടത്': തമിഴ്നാട് ഗവർണർ ആർ.എൻ.രവി

Synopsis

ആയുധം താഴെ വച്ച് വരുന്നവരുമായി മാത്രമാകണം ചർച്ച, സ്വതന്ത്ര അധികാരം വേണമെന്ന് ആവശ്യപ്പെടുന്ന ആയുധധാരികളുമായി ചർച്ചപോലും ആവശ്യമില്ല

കൊച്ചി;രാജ്യത്തിനുള്ളിലെ വിഘടനവാദ പ്രസ്ഥാനങ്ങളെ തോക്ക് കൊണ്ട് തന്നെയാണ് നേരിടേണ്ടതെന്ന് തമിഴ്നാട് ഗവർണർ ആർ.എൻ.രവി.ആയുധം താഴെ വച്ച് വരുന്നവരുമായി മാത്രമാകണം ചർച്ച, സ്വതന്ത്ര അധികാരം വേണമെന്ന് ആവശ്യപ്പെടുന്ന ആയുധധാരികളുമായി ചർച്ചപോലും ആവശ്യമില്ലെന്ന് പ്രധാനമന്ത്രിയുടെ മുൻ ഡെപ്യുട്ടി സുരക്ഷാ ഉപദേശകൻ കൂടിയായിരുന്നു ആർ.എൻ.രവി പറഞ്ഞു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ അടക്കം പ്രശ്നബാധിത പ്രദേശങ്ങൾ മുൻപത്തേതിനെക്കാൾ ശാന്തമാണെന്നും രവി പറഞ്ഞു.

ഭരണഘടനക്കും മേലെയാണ് മതവിശ്വാസമെന്നും അതിന് അനുസരിച്ചെ ഇന്ത്യയിൽ ജീവിക്കു എന്നും വാദിക്കുന്നവരെ അംഗീകരിക്കാൻ ആകില്ലെന്ന് ഗോവ ഗവർണ്ണർ പി.എസ്.ശ്രീധരൻ പിള്ള  പറഞ്ഞു.സമകാലിക ഇന്ത്യ നേരിടുന്ന ആഭ്യന്തര സുരക്ഷാ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ എറണാകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന   വിജിൽ എന്ന സംഘടന നടത്തിയ സംവാദത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഇരുവരും

ഐഎസിനെ സഹായിക്കുന്നയാള്‍ തിരുവനന്തപുരത്ത്? ജില്ലയില്‍ എന്‍ഐഎ റെയ്ഡ്

 

ഐഎസ്ഐഎസിനെ സഹായിക്കാൻ പ്രവർത്തിക്കുന്നു എന്ന് എൻഐഎ കണ്ടെത്തിയ സാത്തിക് ബാച്ചക്ക് വേണ്ടി തിരുവനന്തപുരം ജില്ലയിലും വ്യാപക തെരച്ചിൽ. തമിഴ്നാട് സ്വദേശിയായ സാത്തിക്കിന് വേണ്ടി കഴിഞ്ഞ നാല് മാസമായി എൻഐഎ തെരച്ചിൽ തുടരുമ്പോഴാണ് കേരളത്തിലും എത്തിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ മയിലാടുംതുറൈയിൽ വച്ച് പൊലീസുകാരെ അപകടപ്പെടുത്തി സാത്തിക്കും സംഘവും രക്ഷപ്പെട്ടിരുന്നു. ഐഎസ്ഐഎസിന് വേണ്ടി ഫണ്ട് സ്വരൂപിക്കുന്നു വിഘടനവാദ സംഘടനങ്ങൾ രൂപീകരിച്ച് ഐഎസ്ഐഎസ് റിക്രൂട്ടിംഗിൽ പങ്കാളിയാകുന്നു തുടങ്ങിയ കണ്ടെത്തലാണ് സാത്തിക്ക് ബാച്ചക്ക് എതിരെയുള്ളത്. തിരുവനന്തപുരത്ത് നടന്ന പരിശോധനയിൽ ചില ഇലക്ട്രോണിക്ക് ഉപകരണങ്ങളും രേഖകളും കണ്ടെടുത്തതായി  എൻഐഎ വ്യക്തമാക്കി. 

മദ്രസ പഠനത്തിനെതിരെ ഗവർണർ; തലയറുക്കുന്നതാണ് മറുപ്രവൃത്തിയെന്ന് പഠിപ്പിക്കുന്നുണ്ടോയെന്ന് പരിശോധിക്കണം

'തീവ്രവാദിയുമായി കൂടിക്കാഴ്ച നടത്തിയാൽ തീവ്രവാദിയാകില്ല' സുപ്രധാന നിരീക്ഷണവുമായി ബോംബെ ഹൈക്കോടതി

വ്രവാദികളുമായി കൂടിക്കാഴ്ച നടത്തിയത് കൊണ്ട് ഒരാൾ തീവ്രവാദ പ്രവർത്തനങ്ങളുടെ ഭാഗമായെന്ന് പറയാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരാൾ പ്രേരിപ്പിക്കപ്പെട്ടത് കൊണ്ട് അയാൾ തീവ്രവാദ പ്രവർത്തനത്തിന് തയ്യാറായെന്ന് കണക്കാക്കാനാകില്ല.നരേന്ദ്ര മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പ്രതിക്ക് ജാമ്യം അനുവദിച്ച് കൊണ്ടാണ് നിരീക്ഷണം. 2006ൽ ഔറംഗാബാദിൽ നിന്ന് രണ്ട് വാഹനങ്ങളിലായി കടത്തുകയായിരുന്നു ആയുധങ്ങൾ അടക്കം എടിഎസ് പിടികൂടിയ കേസിലാണ് വിധി.

ഇത് മോദിയെയും പ്രവീൺ തൊഗാഡിയയെയും വധിക്കാൻ എത്തിച്ചതാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഈ കേസിൽ 2016 ൽ ജീവപര്യന്തം ശിക്ഷ വിധിക്കപ്പെട്ട ബിലാൽ അബ്ദുൾ റസാഖാണ് ഹൈക്കോടതിയിൽ അപ്പീലുമായി എത്തിയത്. ബിലാലിനെതിരെ മറ്റ് പ്രതികൾ നൽകിയ മൊഴികൾ മാത്രം കണക്കിലെടുക്കാനാകില്ല.സിഡിആർ ഉൾപ്പെടെയുള്ള രേഖകൾ പരിശോധിക്കാതെ ബിലാൽ മറ്റ് പ്രതികളുമായി സമ്പർക്കം നടത്തിയെന്ന് വിചാരണ കോടതി വിധിച്ചത് തെറ്റാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആദ്യ ചർച്ചയിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടാതെ ലീഗ്; മണ്ഡലങ്ങൾ വച്ചുമാറും, ചർച്ച തുടങ്ങി യുഡിഎഫ്
പാത്രം കഴുകൽ വിവാദത്തിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു; 'ശ്വാന വീരന്മാർ കുരച്ചു കൊള്ളുക, സാർത്ഥവാഹകസംഘം മുന്നോട്ടു പോകുക തന്നെ ചെയ്യും'