മലപ്പുറത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ എഫക്ട്; കൊവിഡ് കേസുകൾ കുറയുന്നു, ഇന്ന് ടിപിആർ 16.8 % മാത്രം, 4212 പുതിയ രോഗികൾ

By Web TeamFirst Published May 27, 2021, 7:19 PM IST
Highlights

ടിപിആര്‍ 42 ശതമാനത്തിലെത്തിയതോടെയാണ് രണ്ട് ആഴ്ച്ച മുമ്പ് മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അന്ന് ഒരു ദിവസത്തെ രോഗികളുടെ എണ്ണം ആറായിരത്തിനടുത്തും എത്തിയിരുന്നു.

മലപ്പുറം: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ തുടരുന്ന മലപ്പുറത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് വീണ്ടും കുറഞ്ഞു. ഇന്നത്തെ പോസിറ്റിവിറ്റി നിരക്ക് 16.8 ശതമാനം മാത്രമാണ്. ഇന്നലെ 21.62 ശതമാനവും ചൊവ്വാഴ്ച്ച ഇത് 26.57 ശതമാനവുമായിരുന്നു. 25045 പേരില്‍ നടത്തിയ പരിശോധനയില്‍ 4212 പേർക്കാണ് ജില്ലയില്‍ ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

ടിപിആര്‍ 42 ശതമാനത്തിലെത്തിയതോടെയാണ് രണ്ട് ആഴ്ച്ച മുമ്പ് മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അന്ന് ഒരു ദിവസത്തെ രോഗികളുടെ എണ്ണം ആറായിരത്തിനടുത്തും എത്തിയിരുന്നു. ടിപിആറും രോഗികളുടെ എണ്ണവും കുറയാത്തത് കാരണം മറ്റ് മൂന്ന് ജില്ലകളില്‍ പിൻവലിച്ചിട്ടിട്ടും മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗൺ നീട്ടുകയായിരുന്നു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഫലപ്രാപ്തിയിലെത്തുന്നുവെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.
 

click me!