4-ാം ക്ലാസിലെ പാഠപുസ്തകത്തിലുള്ളത് ചരിത്രമെഴുതുന്ന ചിത്രങ്ങൾ; മുഴുവനും വരച്ചത് സ്ത്രീകളും വിദ്യാർത്ഥിനികളും

Published : May 15, 2025, 06:30 PM IST
4-ാം ക്ലാസിലെ പാഠപുസ്തകത്തിലുള്ളത് ചരിത്രമെഴുതുന്ന ചിത്രങ്ങൾ; മുഴുവനും വരച്ചത് സ്ത്രീകളും വിദ്യാർത്ഥിനികളും

Synopsis

നാലാം ക്ലാസിലെ കേരള പാഠാവലി - മലയാളത്തിലെ പാഠപുസ്തകങ്ങളിൽ മുഴുവൻ ചിത്രം വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി.

തിരുവനന്തപുരം: നാലാം ക്ലാസിലെ കേരള പാഠാവലി - മലയാളത്തിലെ പാഠപുസ്തകങ്ങളിൽ മുഴുവൻ ചിത്രം വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ജെയ്ൻ ,ശ്രീജ പള്ളം,അരുണ ആലഞ്ചേരി,സീമ സി ആർ പഞ്ചവർണ്ണം,ഹിമ.പി .ദാസ്,ആനന്ദവല്ലി ടി.കെ, നിഷ രവീന്ദ്രൻ എന്നിവർക്കൊപ്പം വിദ്യാർത്ഥിനികളായ അനന്യ എസ്.സുഭാഷ്, ബിയാങ്ക ജൻസൻ എന്നിവരാണ് ഈ പുസ്തകത്തിലേക്ക് ചിത്രങ്ങൾ വരച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി ഫേസ്ബുക്കിൽ ചിത്രങ്ങളുൾപ്പെടെ കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 

വിദ്യാഭ്യാസമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം: 

'നമ്മുടെ പുതുക്കിയ പാഠപുസ്തകങ്ങൾ പുറത്തിറങ്ങുമ്പോൾ, അതിലൊന്ന്, നാലാം ക്ലാസിലെ കേരള പാഠാവലി - മലയാളം സവിശേഷമായ കാരണങ്ങളാൽ ചരിത്രത്തിൽ ഇടംപിടിക്കുമെന്ന് വിശ്വസിക്കുന്നു. കാലങ്ങളായി പുരുഷാധിപത്യം നിലനിന്നിരുന്ന പാഠപുസ്തക ചിത്രരചനാ രംഗത്ത് ഒരു പുതുചരിത്രം രചിച്ചുകൊണ്ടാണ് ഈ പാഠപുസ്തകം എത്തുന്നത്. ഇതിലെ എല്ലാ ചിത്രങ്ങളും വരച്ചിരിക്കുന്നത് സ്ത്രീകളും വിദ്യാർത്ഥിനികളും മാത്രമാണ്.

ജെയ്ൻ ,ശ്രീജ പള്ളം,അരുണ ആലഞ്ചേരി,സീമ സി ആർ പഞ്ചവർണ്ണം,ഹിമ.പി .ദാസ്,ആനന്ദവല്ലി ടി.കെ, നിഷ രവീന്ദ്രൻ എന്നിവർക്കൊപ്പം വിദ്യാർത്ഥിനികളായ അനന്യ എസ്.സുഭാഷ്, ബിയാങ്ക ജൻസൻ എന്നിവരാണ് ഈ പുസ്തകത്തിലേക്ക് ചിത്രങ്ങൾ വരച്ചിരിക്കുന്നത്.

പാഠപുസ്തകത്തിലെ ഓരോ ചിത്രവും കുട്ടികളുടെ ഭാവനയെ തൊട്ടുണർത്തുന്നതും അവരുടെ ചിന്തകളെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ചിത്രങ്ങളുടെ വൈവിധ്യം എടുത്തുപറയേണ്ടതാണ്; ഓരോ ആശയവും ഭംഗിയായി അവതരിപ്പിക്കാൻ വ്യത്യസ്ത ശൈലികളും വർണ്ണങ്ങളും ഉപയോഗിച്ചിരിക്കുന്നു. ചിത്രീകരണങ്ങൾ കുട്ടികളുടെ പ്രായവും മാനസികാവസ്ഥയും പൂർണ്ണമായി പരിഗണിച്ചുകൊണ്ടാണ് തയ്യാറാക്കിയിട്ടുള്ളത്. ഇത് പഠനത്തെ കൂടുതൽ ആസ്വാദ്യകരവും ലളിതവുമാക്കാൻ സഹായിക്കുമെന്ന് കരുതുന്നു.ചിത്രമെഴുതിയ പ്രതിഭകളെയും, ഈ ചരിത്രപരമായ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും, പാഠപുസ്തക നിർമ്മാണ സമിതി അംഗങ്ങളെയും ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. സ്ത്രീ മുന്നേറ്റത്തിൻ്റെയും തുല്യതയുടെയും പാതയിൽ ഇതൊരു നാഴികക്കല്ലാണ്.'- വി ശിവൻകുട്ടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ലയണൽ മെസ്സി പൊന്നാനിയിലേക്ക്? വമ്പൻ പ്രഖ്യാപനവുമായി കെ പി നൗഷാദലി
അണലിക്കുഞ്ഞുങ്ങളെ പറ്റി പറഞ്ഞതിൽ പിഴവ് പറ്റിയെന്ന് ചെന്നിത്തല ; ഡോ. ഷിംന അസീസിന്‍റെ തിരുത്ത് സ്വീകരിക്കുന്നു, തൂഫാൻ വാറിയറാകാൻ ക്ഷണിച്ച് മന്ത്രി