പറപറക്കാൻ എക്സൈസ്; പുതിയ 7 വാഹനങ്ങൾ വാങ്ങാൻ സംസ്ഥാന സർക്കാരിന്റെ അനുമതി, വില 10 ലക്ഷത്തിൽ താഴെ

Published : May 15, 2025, 05:55 PM IST
പറപറക്കാൻ എക്സൈസ്; പുതിയ 7 വാഹനങ്ങൾ വാങ്ങാൻ സംസ്ഥാന സർക്കാരിന്റെ അനുമതി, വില 10 ലക്ഷത്തിൽ താഴെ

Synopsis

ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനം. 

തിരുവനന്തപുരം: എക്സൈസ് വകുപ്പിന്‍റെ ആധുനികവത്കരണത്തിന്‍റെ ഭാഗമായി 10 ലക്ഷം രൂപയില്‍ താഴെ വിലയുള്ള ഏഴ് വാഹനങ്ങള്‍ വാങ്ങുന്നതിന് അനുമതി നല്‍കി സംസ്ഥാന സർക്കാർ. ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിലാണ് തീരുമാനമെടുത്തിട്ടുള്ളത്. ഇത് കൂടാതെ, വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കിയിട്ടുണ്ട്. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന് നിബന്ധനയോടെയാണിത്.  

ഇതിനിടെ, എക്സൈസ് സംസ്ഥാന വ്യാപകമായി നടത്തി വരുന്ന ഓപ്പറേഷന്‍ ഡി-ഹണ്ടിലൂടെ 80 പേരെ അറസ്റ്റ് ചെയ്തു. 1950 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 79 കേസുകളാണ് ഇന്ന് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്.  ഈ കേസുകളില്‍ എല്ലാം കൂടി മാരക മയക്കുമരുന്നുകളായ എം.ഡി.എം.എ (9.6246 ഗ്രാം),  കഞ്ചാവ് (1.06467 കി.ഗ്രാം), കഞ്ചാവ് ബീഡി (53 എണ്ണം) എന്നിവ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുക്കുകയുണ്ടായെന്നും പൊലീസ് അറിയിച്ചു.

നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മേയ് 14 മുതലാണ് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തി വരുന്നത്. 

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്‍റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ളത് 2055 പ്രശ്നബാധിത ബൂത്തുകൾ, കൂടുതലും കണ്ണൂരിൽ; വിധിയെഴുതാനൊരുങ്ങി വടക്കൻ കേരളം, നാളെ വോട്ടെടുപ്പ്
ജനാധിപത്യ പ്രക്രിയയുടെ അടിത്തട്ട്, കേരളത്തിന്റെ നിർണായക രാഷ്ട്രീയ അങ്കം; തദ്ദേശ തെരഞ്ഞെടുപ്പിന്റെ ചരിത്രം അറിയാം