ബിഷപ്പിന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു, സഭയ്ക്ക് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരം: തലശ്ശേരി അതിരൂപത

Published : May 21, 2023, 11:15 PM ISTUpdated : May 21, 2023, 11:33 PM IST
ബിഷപ്പിന്റെ പ്രസംഗം ദുര്‍വ്യാഖ്യാനം ചെയ്തു, സഭയ്ക്ക് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരം: തലശ്ശേരി അതിരൂപത

Synopsis

'അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താല്പര്യങ്ങൾക്ക് ബലിയാടായവരാണ്'. ഇവരെ അനുകരിക്കരുതെന്നാണ് ആർച്ച് ബിഷപ്പ് ഉദ്ദേശിച്ചതെന്നും സഭ വിശദീകരിക്കുന്നു. 

കണ്ണൂര്‍ : രക്തസാക്ഷികളെക്കുറിച്ചുള്ള തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ പരാമ‍ര്‍ശം വിവാദമായതോടെ വിശദീകരണവുമായി തലശ്ശേരി അതിരൂപത. സഭയുടേത് രക്തസാക്ഷികളെ ആദരിക്കുന്ന സംസ്കാരമാണെന്നും ബിഷപ്പിന്റെ പ്രസംഗം ചില തല്പരകക്ഷികൾ ദുര്‍വ്യാഖ്യാനം ചെയ്തതാണെന്നും തലശ്ശേരി അതിരൂപത വിശദീകരണക്കുറിപ്പിറക്കി. അപരന്റെ നന്മയെ ലക്ഷ്യമാക്കിയുള്ള രക്തസാക്ഷിത്വങ്ങൾ രാഷ്ട്രീയത്തിലുമുണ്ട്. ചില രാഷ്ട്രീയ രക്തസാക്ഷികൾ നിക്ഷിപ്ത താല്പര്യങ്ങൾക്ക് ബലിയാടായവരാണ്. ഇവരെ അനുകരിക്കരുതെന്നാണ് ആർച്ച് ബിഷപ്പ് ഉദ്ദേശിച്ചതെന്നും സഭ വിശദീകരിക്കുന്നു. 

'തലശ്ശേരി ബിഷപ്പ് സാംസ്കാരിക കേരളത്തിന് തന്നെ അപമാനം', പദവിക്ക് നിരക്കാത്ത പരാമർശമെന്നും എഐവൈഎഫ്

കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരും പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരുമാണ് രാഷ്ട്രീയ രക്തസാക്ഷികളെന്ന  ബിഷപ് പാംപ്ലാനിയുടെ പരാമ‍ര്‍ശമാണ് വലിയ വിവാദങ്ങൾക്കിടയാക്കിയത്. കണ്ണൂർ ചെറുപുഴയിൽ നടന്ന കെസിവൈഎം യുവജന ദിനാഘോഷ വേദിയിൽ വെച്ചാണ് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി  വിവാദ പരാമ‍ര്‍ശം നടത്തിയത്. കണ്ടവരോട് അനാവശ്യത്തിന് കലഹിക്കാന്‍ പോയി മരിച്ചവരാണ് രാഷ്ട്രീയ രക്തസാക്ഷികൾ. ചിലർ പ്രകടനത്തിനിടയില്‍ പൊലീസ് ഓടിച്ചപ്പോള്‍ പാലത്തില്‍ നിന്ന് വീണു മരിച്ചവരാണെന്നുമായിരുന്നു പരാമർശം. അപ്പോസ്തോലന്മാരുടെ രക്തസാക്ഷിത്വം സത്യത്തിനും നന്മയ്ക്കും വേണ്ടിയിരുന്നുവെന്ന് പറഞ്ഞ ബിഷപ്പാണ് അടുത്ത വരിയായി രാഷ്ട്രീയ രക്തസാക്ഷികളെ അപമാനിക്കുന്ന രീതിയിലുള്ള പരാമർശം നടത്തിയത്. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മണ്ണാർക്കാട് ലീഗിൽ പ്രതിസന്ധി രൂക്ഷം; ഷംസുദ്ദീനെ 'തടയാൻ' പ്രമേയം പാസാക്കി ലീഗ് പ്രാദേശിക നേതൃത്വം
പുസ്തകം ഉടനടി പിൻവലിച്ചില്ലെങ്കിൽ നടപടിയെന്ന് എംടിയുടെ മക്കൾ; 'തേജോവധം ചെയ്യുന്നു, മനോവിഷമവും അപമാനവും പറഞ്ഞറിയിക്കാനാവില്ല'