ഫസൽ വധക്കേസിലെ എട്ടാം പ്രതി, ശിക്ഷിക്കപ്പെട്ടാൽ അയോഗ്യൻ, കാരായി രാജന് സത്യപ്രതിജ്ഞക്ക് ഇളവ് നൽകി സിബിഐ കോടതി

Published : May 06, 2026, 10:23 PM ISTUpdated : May 06, 2026, 10:36 PM IST
Karayi Rajan Thalassery

Synopsis

ഫസൽ വധക്കേസിലെ വിചാരണയ്ക്ക് ഹാജരാകുന്നതിൽ നിന്ന് തലശ്ശേരിയിലെ നിയുക്ത എംഎൽഎ കാരായി രാജന് സിബിഐ കോടതി അവധി നൽകി

കൊച്ചി: ഫസൽ വധക്കേസിലെ വിചാരണയ്ക്ക് ഹാജരാകുന്നതിൽ നിന്ന് തലശ്ശേരിയിലെ നിയുക്ത എംഎൽഎ കാരായി രാജന് സിബിഐ കോടതി അവധി നൽകി. സത്യപ്രതിജ്ഞയിൽ ഉൾപ്പെടെ പങ്കെടുക്കണം എന്നാവശ്യപ്പെട്ടാണ് എട്ടാം പ്രതിയായ കാരായി അദ്ദേഹം അപേക്ഷ നൽകിയിരുന്നു. ഗൂഢാലോചന കേസിൽ ശിക്ഷിക്കപ്പെട്ടാൽ അയോഗ്യത ഉൾപ്പെടെയുള്ള നടപടികൾ കാരായി രാജൻ നേരിടേണ്ടി വരും കേസിൽ വിചാരണ ആരംഭിച്ചിട്ടുണ്ട്. കാരായി രാജൻ തലശ്ശേരി നിയമസഭ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടതിന്‍റെ തൊട്ടു പിറ്റേന്നാണ് മുഹമ്മദ് ഫസൽ വധക്കേസില്‍ വിചാരണ തുടങ്ങിയത്. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ സാക്ഷിവിസ്താരമാണ് ഇപ്പോൾ നടക്കുന്നത്. 221 സാക്ഷികളാണ് കേസിലുള്ളത്.

പ്രതിപ്പട്ടകിയലെ എട്ടാമനായ കാരായി രാജൻ കോടതി നടപടികൾ അനുസരിച്ച് വിചാരണയ്ക്ക് ഹാജരാകണം. എന്നാൽ, നിയുക്ത എംഎൽഎ ആയതിനാൽ, സത്യപ്രതിജ്ഞ ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് കാരായി രാജൻ വിചാരണ കോടതിയിൽ അവധി അപേക്ഷ നൽകി. ഇത് പരിഗണനയ്ക്ക് എടുത്താണ് വിചാരണയ്ക്ക് ഹാജരാകുന്നതിൽ കോടതി ഇളവ് അനുവദിച്ചത്. സത്യപ്രതിഞ്ജ പൂര്‍ത്തിയാകും വരെ പ്രതിയായ കാരായി രാജൻ നേരിട്ട് ഹാജരാകുന്നതിൽ കോടതി ഇളവ് അനുവദിച്ചു.2006 ലാണ് തലശ്ശേരിയിലെ എൻഡിഎഫ് പ്രവര്‍ത്തകനായ മുഹമ്മദ് ഫസൽ കൊല്ലപ്പെടുന്നത് . കൊടി സുനിയാണ് കേസിലെ ഒന്നാംപ്രതി. നിലവിൽ തലശ്ശേരി കൗൺസിലറായി കാരായി ചന്ദ്രേശേഖരൻകേസിലെ ഏഴാം പ്രതിയാണ്. ഗൂഢാലോചന കുറ്റമാണ് ഇരുവര്‍ക്കുമെതിരെ സിബിഐ ചുമത്തിയിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ, ജനപ്രതിനിധിയായിരിക്കാൻ അയോഗ്യരാകും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാറിൽ കയറി, മൂന്നുപേരും ഷെയറിട്ട് മദ്യപിച്ചു, പുറത്തിറങ്ങിയ ഉടൻ കത്തിക്കുത്ത്, രണ്ടുപേർക്ക് പരിക്ക്
തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ ആടിൻ്റെ തലയറുത്ത സംഭവം; മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്