
മലപ്പുറം: തവനൂർ പെരുന്തല്ലൂരിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിൽ ആടിൻ്റെ തലയറുത്ത് പ്രദർശിപ്പിച്ച സംഭവത്തിൽ തിരൂർ പൊലീസ് കേസെടുത്തു. തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈൽ ഉടമക്കെതിരെയാണ് കേസ്. അനിമൽ ആക്ട് പ്രകാരവും, ബിഎൻഎസ് 325 (മൃഗങ്ങളെ ദ്രോഹിക്കുക) എന്നീ വകുപ്പുകളും ചേർത്താണ് കേസ്. തെളിനീർ ചിന്തകൻ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ആടിൻ്റെ തലയുമായി റോഡിലൂടെ നടക്കുന്ന ദൃശ്യം പുറത്തുവന്നത്. വിശാഖ് കെ വിശ്വൻ എന്നയാൾ നൽകിയ പരാതിയിലാണ് കേസ്. കെ ടി ജലീലിന്റെ തോൽവിയാണ് മുസ്ലിംലീഗ് പ്രവർത്തകർ ആടിന്റെ തലവെട്ടി ആഘോഷിച്ചത്. ദൃശ്യങ്ങൾ പരന്നതോടെ വിവാദമാവുകയായിരുന്നു. ഇതോടെയാണ് കേസെടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam