മാഹിയിൽ നിന്ന് വരികയായിരുന്ന യുവാവ് പിടിയിലായത് തിരുവങ്ങാട് ടോൾ പ്ലാസയ്ക്ക് സമീപം; 234 കുപ്പി മദ്യം പിടിച്ചു

Published : Jul 05, 2024, 04:43 PM IST
മാഹിയിൽ നിന്ന് വരികയായിരുന്ന യുവാവ് പിടിയിലായത് തിരുവങ്ങാട് ടോൾ പ്ലാസയ്ക്ക് സമീപം; 234 കുപ്പി മദ്യം പിടിച്ചു

Synopsis

മാഹിയിൽ നിന്ന് വാങ്ങിയ വൻ മദ്യ ശേഖരവുമായി വരുന്നതിനിടെയാണ് വഴിയിൽ വെച്ച് എക്സൈസ് സംഘത്തിന്റെ പരിശോധനയിൽ കുടുങ്ങിയത്.

കണ്ണൂർ: മാഹിയിൽ നിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന വൻ മദ്യ ശേഖരവുമായി പയ്യന്നൂർ സ്വദേശി പിടിയിലായി. തിരുവങ്ങാട് ടോൾ പ്ലാസയിലെ രണ്ടാം ലൈനിന് സമീപം വെച്ച് എക്സൈസ് സംഘമാണ് യുവാവിനെ പിടികൂടിയത്. 117 ലിറ്റർ മദ്യം കണ്ടെടുത്തിട്ടുണ്ട്.

കണ്ണൂർ പയ്യന്നൂർ സ്വദേശി നവീൻ പി ആണ് പിടിയിലായത്. അര ലിറ്റർ വീതമുള്ള 234 കുപ്പി മദ്യവുമായാണ് നവീൻ മാഹിയിൽ നിന്ന് വരികയായിരുന്നു. തലശ്ശേരി എക്സൈസ് സംഘമാണ് അറസ്റ്റ് ചെയ്തത്. റേഞ്ച് ഇൻസ്‌പെക്ടർ എം. കെ. മോഹൻ ദാസ്, പ്രിവന്റീവ് ഓഫീസർ, ബൈജേഷ് കെ, സുമേഷ് എം.കെ, വിമൺ സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്ന എം. കെ . ഐശ്വര്യ പി പി,  സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ബിനീഷ്. കെ എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കോട്ടയത്ത് അധ്യാപികയെ ക്ലാസിൽ കയറി ആക്രമിച്ച് ഭർത്താവ്, കഴുത്തിൽ മുറിവേൽപിച്ചതിന് ശേഷം ഓടിരക്ഷപ്പെട്ടു
പൾസർ സുനിയെ കൊണ്ട് ഇത് ചെയ്യിച്ചത് ആരെന്ന് കണ്ടുപിടിക്കണമെന്ന് അഖിൽ മാരാർ; 'തല കുത്തി മറിഞ്ഞാലും ഈ കേസിൽ ദിലീപിനെതിരെ വിധി വരില്ല'