വിഴിഞ്ഞത് ഈ മാസം 11ന് കപ്പലെത്തും; 12 ന് ട്രയൽ റണ്ണെന്ന് തുഖമുഖ വകുപ്പ് മന്ത്രി

Published : Jul 05, 2024, 04:28 PM IST
വിഴിഞ്ഞത് ഈ മാസം 11ന് കപ്പലെത്തും; 12 ന് ട്രയൽ റണ്ണെന്ന് തുഖമുഖ വകുപ്പ് മന്ത്രി

Synopsis

ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും തുഖമുഖ വകുപ്പ് മന്ത്രി അറിയിച്ചു. ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്. അഭിമാനകരമായ മുഹൂർത്തമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ഈ മാസം 11ന് കപ്പലെത്തുമെന്ന് തുഖമുഖ വകുപ്പ് മന്ത്രി വി എൻ വാസവൻ. ട്രയൽ റൺ 12ന് നടത്തുമെന്നും ഈ വർഷം തന്നെ കമ്മീഷനിംഗ് നടത്തുമെന്നും തുഖമുഖ വകുപ്പ് മന്ത്രി അറിയിച്ചു. ഏകദേശം 1500 കണ്ടെയ്നർ ഉള്ള കപ്പലാണ് വരുന്നത്. അഭിമാനകരമായ മുഹൂർത്തമാണ് ഇതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തുറമുഖത്തിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങൾ പൂർണമായി. റെയിൽ കണക്റ്റിവിറ്റിയും റിങ് റോഡും സജ്ജമാക്കുമെന്നും വി എൻ വാസവൻ അറിയിച്ചു. 12ന് രാവിലെയോടെയാണ് ട്രയൽ റൺ നടത്തുക. കേന്ദ്ര ഷിപ്പിംഗ് മന്ത്രി ചടങ്ങിന് എത്തും. മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ. 12ന് എത്തുന്ന കപ്പലിന്റെ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. കമ്മീഷനിംഗ് ഓണത്തിന് നടത്താനായേക്കുമെന്നാണ് കരുതുന്നത്. അന്തിമ തീരുമാനം പിന്നീട് അറിയിക്കുമെന്നും വി എൻ വാസവൻ കൂട്ടിച്ചേര്‍ത്തു. കമ്മീഷനിങ്ങിന് ശേഷം മാത്രം പിന്നീട് കപ്പലുകൾ എത്തൂ. ഒറ്റ കപ്പൽ മാത്രമാണ് ട്രയൽ റണ്ണിന് എത്തുക. റെയിൽ കണക്ടിവിറ്റി രണ്ട് വർഷത്തിനകം സജ്ജമാക്കുമെന്നും വി എൻ വാസവൻ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കോഴിക്കോട് കോര്‍പ്പറേഷനിൽ ലീഡ് പിടിച്ച് യുഡിഎഫ്, കണ്ണൂര്‍ കോര്‍പ്പറേഷനിലും മുന്നേറ്റം
തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു