
കാസർഗോഡ് : താമരശേരിയിൽ പ്രവാസിയെ തട്ടിക്കൊണ്ട് പോയ സംഘം ഉപയോഗിച്ചതെന്ന് കരുതുന്ന കാർ കണ്ടെത്തി. കാസർഗോഡ് നിന്നാണ് കാർ കണ്ടെത്തിയത്. സംഘത്തിലെ ആളുകൾ ഉപയോഗിച്ച കാർ എന്നാണ് പൊലീസ് പറയുന്നത്. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ചത് ഈ കാർ ആണോ എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. കാസർഗോഡ് ചെർക്കളയിലെ കാർ ഷോറൂമിൽ നിന്നാണ് വാഹനം കസ്റ്റഡിയിലെടുത്തത്. അന്വേഷണസംഘം കാസർഗോഡ് എത്തി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. കാർ വാടകക്ക് നൽകിയ മേൽപ്പറമ്പ് സ്വദേശിയെ ആണ് കസ്റ്റഡിയിലെടുത്തത്.
ഷാഫിയെ വയനാട്ടിൽ കൊണ്ടുപോയെന്നാണ് ആദ്യം പുറത്തുവന്നത്. എന്നാൽ ഷാഫിയുടെ ഫോൺ കരിപ്പൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇത്തരത്തിൽ പൊലീസിനെ കുഴപ്പിക്കുന്ന കേസിലാണ് ഒരു പ്രധാന തുമ്പ് ലഭിച്ചിരിക്കുന്നത്. ഷാഫിയുമായി താമരശേരിയിൽ നിന്ന് പുറപ്പെട്ട് കരിപ്പൂരിൽ ഫോണെത്തിച്ച് കാസർഗോഡ് പോയെന്നാണ് ഇപ്പോഴത്തെ നിഗമനം.
Read More : തീവെയ്പ് കേസ്: ഷാറൂഖ് സെയ്ഫിയുമായി പൊലീസ് കണ്ണൂർ റെയിൽവെ സ്റ്റേഷനിൽ, തീയിട്ട കോച്ചിലെത്തിച്ച് തെളിവെടുപ്പ്