കെപി മോഹനൻ എന്തുചെയ്യും? ആ‌ർജെഡി ഇടതുപക്ഷത്തല്ലെന്ന് ജനറൽസെക്രട്ടറി; 'യുഡിഎഫിനൊപ്പം നിക്കണം, ഇല്ലെങ്കിൽ നടപടി'

Published : Apr 12, 2023, 04:23 PM ISTUpdated : Apr 13, 2023, 10:27 PM IST
കെപി മോഹനൻ എന്തുചെയ്യും? ആ‌ർജെഡി ഇടതുപക്ഷത്തല്ലെന്ന് ജനറൽസെക്രട്ടറി; 'യുഡിഎഫിനൊപ്പം നിക്കണം, ഇല്ലെങ്കിൽ നടപടി'

Synopsis

എൽ ജെ ഡിയും ആ‌ർ ജെ ഡിയും ദേശീയ തലത്തിൽ  ലയിച്ചതാണ്. ഒറ്റക്ക് നിൽക്കുന്നതായി കേരള എൽ ജെ ഡി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടില്ല. ആർ ജെ ഡി കേരളത്തിൽ യു ഡി എഫിന്‍റെ ഭാഗമാണ്. അതിനാൽ കെ പി മോഹനനും യു ഡി എഫിന്‍റെ ഭാഗമാകണം

ദില്ലി: കൂത്തുപറമ്പ് എം എൽ എ കെ പി മോഹനൻ യു ഡി എഫിനൊപ്പം നിന്ന് പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ട് ആ‌ർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി രംഗത്ത്. കെ പി മോഹനൻ തങ്ങളുടെ എം എൽ എ ആണെന്നാണ് ആ‌ർ ജെ ഡി പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ ആ‌ർ ജെ ഡിയുടെ എം എൽ എ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ചൂണ്ടികാട്ടിയാണ് സംസ്ഥാന ജനറൽ സെക്രട്ടറി അനു ചാക്കോ രംഗത്തെത്തിയത്. ആ‍ർ ജെ ഡി സംസ്ഥാനത്ത് യു ഡി എഫിന്‍റെ ഭാഗമായാണ് പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ കെ പി മോഹനനും യു ഡി എഫിന്‍റെ ഭാഗമാകണമെന്നും അനു ചാക്കോ ആവശ്യപ്പെട്ടു.

ഒരു കോടിയുടെ വിഷുക്കൈനീട്ടവും വിഷുക്കോടിയുമായി സുരേഷ് ഗോപി തൃശൂരിൽ; ഒപ്പം വിവാദങ്ങൾക്ക് മറുപടിയും

യു ഡി എഫിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ ആവശ്യപ്പെട്ട് കെ പി മോഹനന് കത്ത് നൽകും.അത് അഗീകരിച്ചില്ലെങ്കിൽ നിയമനടപടികളിലേക്ക് കടക്കുമെന്നും ആ‌ർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി ദില്ലിയിൽ വ്യക്തമാക്കി. എൽ ജെ ഡിയും ആ‌ർ ജെ ഡിയും ദേശീയ തലത്തിൽ  ലയിച്ചതാണ്. ഒറ്റക്ക് നിൽക്കുന്നതായി കേരള എൽ ജെ ഡി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടില്ല. ആർ ജെ ഡി കേരളത്തിൽ യു ഡി എഫിന്‍റെ ഭാഗമാണ്. അതിനാൽ കെ പി മോഹനനും യു ഡി എഫിന്‍റെ ഭാഗമാകണം. മോഹനനുമായി ചർച്ച നടത്തി ഈക്കാര്യം അറിയിക്കുമെന്നും ആ‌ർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറി വ്യക്തമാക്കി. എന്നാൽ ആ‌ർ ജെ ഡി സംസ്ഥാന ജനറൽ സെക്രട്ടറിയുടെ അഭിപ്രായത്തോട് കെ പി മോഹനൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ബാർക്ക് റേറ്റിംഗിൽ സര്‍വാധിപത്യം തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ്; പ്രേക്ഷകരുടെ ഏറ്റവും വിശ്വസ്ത വാർത്താ ചാനൽ
ഫെബ്രുവരി ഒന്നിന് എന്തായിരിക്കും നിര്‍മലാ സീതാരാമന്‍റെ സര്‍പ്രൈസ്, ഇത്തവണ കേരളത്തെ ഞെട്ടിയ്ക്കുമോ കേന്ദ്ര ബജറ്റ