താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും

Published : Dec 30, 2025, 04:33 AM IST
thamarassery churam

Synopsis

സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ദുരിതപൂർണ്ണമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ചു വയനാട്ടിലെ യുഡിഎഫ് എംഎൽഎമാരുടെ നേതൃത്വത്തിൽ ഇന്ന് രാപ്പകൽ സമരം നടക്കും. കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിൽ ഉച്ചയ്ക്ക് 2.30 മുതലാണ് പ്രതിഷേധം ആരംഭിക്കുന്നത്. സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, കൽപ്പറ്റ എംഎൽഎ ടി. സിദ്ധിഖ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.

ചുരത്തിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കോഴിക്കോട്, വയനാട് ജില്ലാ ഭരണകൂടങ്ങൾ തമ്മിൽ ഏകോപനമില്ലെന്നും സർക്കാർ സംവിധാനങ്ങൾ തികഞ്ഞ നിസ്സംഗത കാട്ടുകയാണെന്നും യുഡിഎഫ് ആരോപിക്കുന്നു. ദിവസേന ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ചുരത്തിൽ കുടുങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോഴും ബദൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. പ്രശ്നത്തിന് അടിയന്തര പരിഹാരം ഉണ്ടാകുന്നത് വരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. 
 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗൂഗിള്‍ പേ വഴി പണം നൽകുന്നതിൽ തടസം, രാത്രി യുവതിയെ കെഎസ്ആര്‍ടിസിയില്‍ നിന്നും ഇറക്കിവിട്ടു, പരാതിയിൽ അന്വേഷണം
എബിവിപി പ്രവർത്തകൻ വിശാൽ വധകേസിൽ വിധി ഇന്ന്, സാക്ഷികളായ കെഎസ് യു- എസ്എഫ്ഐ പ്രവർത്തകർ മൊഴി മാറ്റിയ കേസ്