
താമരശേരി: താമരശേരി ചുരത്തില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപകടത്തിൽ പരുക്കേറ്റ എട്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രാത്രി 9.30യോടെ ചുരം രണ്ടാം വളവിന് താഴെയാണ് അപകടമുണ്ടായത്. കാറിന് മുകളില്‍ പന മറിഞ്ഞു വീണതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ കാരണമായത്. കാറിന്റെ ഡോറുകള്‍ തുറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് മുക്കത്ത് നിന്നും കല്‍പ്പറ്റയില്‍ നിന്നും അഗ്‌നിശമന സേനയുടെ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പൊലീസും ചുരം സംരക്ഷണ സന്നദ്ധ പ്രവര്‍ത്തകരും സ്ഥലത്തെത്തി. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് മടങ്ങിയവരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. പരുക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതിശക്ത മഴ: കെഎസ്ആര്‍ടിസി ബസ് ഒറ്റപ്പെട്ടു
പത്തനംതിട്ട: അതിശക്ത മഴ തുടരുന്ന കോന്നി കൊക്കത്തോടില്‍ വന്‍ നാശനഷ്ടം. വയക്കര ഒന്നാം ചപ്പാത്ത് ഒലിച്ചുപോയതിനെ തുടര്‍ന്ന്, കൊക്കാത്തോട്-കോന്നി റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന കെഎസ്ആര്‍ടിസി ബസ് ഒറ്റപ്പെട്ടു. ബസിലെ വനിതാ കണ്ടക്ടര്‍ ഉള്‍പ്പെടെ ജീവനക്കാരെ സമീപത്തെ വീട്ടിലേക്ക് മാറ്റി. ജില്ലയില്‍ മഴ കനത്ത സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്കാവശ്യമായ സുരക്ഷാ സന്നാഹങ്ങള്‍ ഏര്‍പ്പെടുത്താന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍ദേശം നല്‍കി. ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി എന്നിവരോട് കാര്യങ്ങള്‍ വിലയിരുത്താന്‍ മന്ത്രി നിര്‍ദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam