'വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'; സ്വന്തം കൈപ്പടയിൽ അഭിമന്യു എഴുതിയ കുറിപ്പ്, കോടതിയിൽ നാടകീയ രം​ഗങ്ങൾ

Published : Nov 12, 2026, 06:58 PM IST
Abhimanyu

Synopsis

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യു വധക്കേസിന്റെ വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ നിർണ്ണായകമായ ഒരു കുറിപ്പ് ഹാജരാക്കി. പട്ടിണിയോട് പൊരുതി പഠിച്ച അഭിമന്യു തനിക്ക് ഭക്ഷണം നൽകിയതിന് നന്ദി പറയുന്നതാണ് കുറിപ്പിലെ ഉള്ളടക്കം. വിചാരണ വേളയിൽ സാക്ഷി പ്രതിയെ കോടതിയിൽ തിരിച്ചറിയുകയും ചെയ്തു.

കൊച്ചി: അഭിമന്യു കൊലക്കേസ് വിചാരണയിൽ നാടകീയ സംഭവങ്ങൾ. തനിക്ക് ഭക്ഷണം നൽകിയ കുട്ടിക്ക് അഭിമന്യു നൽകിയ കുറിപ്പ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിചാരണയ്ക്കിടെയാണ് അഭിമന്യു സ്വന്തം കൈപ്പടയിൽ എഴുതിയ കുറിപ്പ് വിചാരണക്കോടതിയിൽ ഹാജരാക്കിയത്. പട്ടിണിയോട് പൊരുതിയാണ് അഭിമന്യു പഠിക്കാനെത്തിയത് എന്ന ഉള്ളടക്കം ബോധിപ്പിക്കാൻ കൂടിയാണ് പ്രോസിക്യൂഷൻ ഈ കുറിപ്പ് കാണിച്ചത്.

''പട്ടിണി മാത്രമായിരുന്നു ഇന്നത്തെ ദിവസം, ഏതായാലും വയറു നിറച്ചു ഭക്ഷണം കഴിച്ചു. വയറുനിറയെ ഭക്ഷണം തന്നതിന് ഒരുപാട് നന്ദി'' - എന്നായിരുന്നു കുറിപ്പിൽ എഴുതിയിരുന്നത്.

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ് എഫ്ഐ നേതാവുമായ അഭിമന്യുവിനെ പോപ്പുലർ ഫ്രണ്ട്‌–ക്യാമ്പസ്‌ ഫ്രണ്ട്‌ പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ വിചാരണ പുരോ​ഗമിക്കുകയാണ്. സംഭവം നടന്ന സമയത്ത്‌ തനിക്ക്‌ ഇടിക്കട്ടകൊണ്ട്‌ മർദനമേറ്റ്‌ മുഖത്ത്‌ പരിക്കേറ്റതായി കഴിഞ്ഞ ദിവസം സാക്ഷികളിലൊരാളായ രാഹുൽ പറഞ്ഞു. കുത്തേറ്റ അർജുനെ മെഡിക്കൽ ട്രസ്‌റ്റ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുന്നത്‌ കണ്ടുവെന്നും രാഹുൽ കോടതിയിൽ പറഞ്ഞു. ഇടിക്കട്ടകൊണ്ട്‌ മർദിച്ച മൂന്നാംപ്രതി റിയാസ്‌ ഹുസൈനെ രാഹുൽ കോടതിയിൽ തിരിച്ചറിഞ്ഞു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി കെ കെ ബാലകൃഷ്‌ണൻ മുമ്പാകെയായിരുന്നു വിസ്‌താരം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പിഎസ്‍സി ചെയർമാൻ അന്വേഷണവുമായി സഹകരിക്കുന്നില്ല'; കോടതിയിൽ അന്വേഷണ സംഘം
മെസിയുടെ പേരിൽ തട്ടിപ്പ്: മുൻ മന്ത്രി വി. അബ്ദുറഹ്മാനെ പ്രതി ചേർക്കാം, അനുമതി നൽകി ​ഗവർണർ