രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും എം.ആർ.ബൈജു ഹാജരായിരുന്നില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൻെറ വിധിവന്ന ശേഷം തീരുമാനമെടുക്കാമെന്നാണ് ബൈജു മറുപടി നൽകിയത്.

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേട് കേസിൽ പി.എസ്.സി ചെയർമാൻ എം.ആർ.ബൈജു അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പ്രത്യേക സംഘം കോടതിയെ അറിയിച്ചു. തിരുവന്തപുരം വിജിലൻസ് കോടതിയിലാണ് റിപ്പോർട്ട് നൽകി. ഹൈക്കോടതി സിംഗിൾ ബഞ്ചിനെയും ഇക്കാര്യം അറിയിക്കും. രണ്ട് പ്രാവശ്യം നോട്ടീസ് നൽകിയിട്ടും എം.ആർ.ബൈജു ഹാജരായിരുന്നില്ല. ഹൈക്കോടതിയിൽ നിലവിലുള്ള കേസിൻെറ വിധിവന്ന ശേഷം തീരുമാനമെടുക്കാമെന്നാണ് ബൈജു മറുപടി നൽകിയത്. എത്രയും വേഗം അന്വേഷണം പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശമെന്നും അതിനായി ബൈജുവിൻെറ മൊഴി രേഖപ്പെടുത്തണെന്നുമാണ് അന്വേഷണ സംഘത്തിൻെറ ആവശ്യം.