മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ

Published : Dec 26, 2020, 07:55 AM IST
മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ

Synopsis

മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ. രാവിലെ 11.40നും 12.20നും ഇടയ്ക്കാണ്, തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. 

സന്നിധാനം: മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമല സന്നിധാനത്ത് ഇന്ന് മണ്ഡലപൂജ. രാവിലെ 11.40നും 12.20നും ഇടയ്ക്കാണ്, തങ്ക അങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കുക. തന്ത്രി കണ്ഠര് രാജിവരുടെ സാന്നിധ്യത്തിലാണ് ചടങ്ങുകൾ. രാത്രി 9 മണിക്ക് ഹരിവരാസനം ചൊല്ലി നട അടക്കും . മകരവിളക്ക് ഉത്സവത്തിനായി ഡിസംബർ മുപ്പതിനാണ് ഇനി നട തുറക്കുക.

തങ്ക അങ്കി ഘോഷയാത്ര ഇന്നലെയാണ് പമ്പയില്‍ എത്തിച്ചേർന്നത്. വൈകിട്ട് സന്നിധാനത്ത് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധന നടന്നു. ചൊവ്വാഴ്ച ആറന്മുള പാര്‍ത്ഥ സാരഥി ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട തങ്കഅങ്കി രഥ ഘോഷയാത്ര ഉച്ചയോടെയാണ് പമ്പയില്‍ എത്തിയത്. മൂന്ന് മണിവരെ ഭക്തര്‍ക്ക് പമ്പയില്‍ തങ്കഅങ്കി ദര്‍ശനത്തിന് അവസരമൊരുക്കിയിരുന്നു.

ശരംകുത്തിയില്‍ വച്ച് തങ്ക അങ്കിക്ക് ദേവസ്വം ബോര്‍ഡ് അധികൃര്‍ ആചാരപരമായ വരവേല്‍പ് നല്‍കി. മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ഡിസംബര്‍ മുപ്പതിന് നടതുറക്കും. തീര്‍ത്ഥാടകരുടെ ഏണ്ണം അയ്യായിരമായി ഉയര്‍ത്തുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. അതേസമയം ആര്‍ടിപിസിആര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലെതിരായ ബലാത്സംഗ കേസ്: ആദ്യ കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
നാളെ അവധി: വയനാട്ടിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ച് കളക്‌ടർ; നടപടി കടുവ ഭീതിയെ തുടർന്ന്