തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: കേസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങി

Published : Jun 12, 2021, 09:04 AM IST
തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പ്: കേസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങി

Synopsis

പണമിടപാട് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ സജി സാമിനെ പ്രതി ചേര്‍ത്താണ് എല്ലാ കേസുകളും. ഇയാള്‍ക്കെതിരെ ചതി വിശ്വാസ വഞ്ചന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.  

പത്തനംതിട്ട: തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടങ്ങി. അടൂര്‍, പത്തനംതിട്ട  സ്റ്റേഷനുകളിലായി 15 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് സ്റ്റേഷനുകളില്‍ നേരിട്ടും ജില്ലാ പൊലീസ് മേധാവിക്ക് ഇ മെയില്‍ വഴിയും കിട്ടിയ പരാതികളിലാണ് കേസെടുത്ത്. പണമിടപാട് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ സജി സാമിനെ പ്രതി ചേര്‍ത്താണ് എല്ലാ കേസുകളും. ഇയാള്‍ക്കെതിരെ ചതി വിശ്വാസ വഞ്ചന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

നിലവില്‍ പാരാതി നല്‍കിയവരുടെ വിശദമായ മൊഴി രേഖപ്പെടുത്തും. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിക്കാനാണ് സാധ്യത. പ്രതി സജി സാം കുടുബത്തോടൊപ്പം രണ്ടാഴ്ചയായി ഒളിവിലാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുട്ടത്ത് വയോധികയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം ശിക്ഷയും പിഴയും വിധിച്ച് കോടതി
പരീക്ഷയ്ക്ക് ചോദ്യം ചോദിച്ചത് കേട്ടില്ലെന്ന് പറഞ്ഞു, 5ാം ക്ലാസുകാരനെ മർദിച്ച അധ്യാപകനെ സ്കൂളിൽ നിന്നും സസ്പെൻഡ് ചെയ്യും