18 പേര്‍ മരിച്ച തട്ടേക്കാട് ബോട്ട് ദുരന്തം; ഡ്രൈവറുടെ ശിക്ഷ ഹൈക്കോടതി രണ്ട് വർഷമായി കുറച്ചു

By Web TeamFirst Published Feb 26, 2021, 12:03 PM IST
Highlights

 2007 ഫെബ്രുവരി 20 നായിരുന്നു പതിന‌ഞ്ച് സ്കൂൾ കുട്ടികളും  മൂന്ന് അധ്യാപകരും തട്ടേക്കാട് ബോട്ട് മുങ്ങി മരിച്ചത്.

കൊച്ചി: പതിനെട്ട് പേരുടെ  മരണത്തിന് ഇടയായ  തട്ടേക്കാട്  ബോട്ട് ദുരന്ത കേസിലെ പ്രതിയും ബോട്ട് ഡ്രൈവറുമായ വി എം രാജുവിന്‍റെ തടവ് ശിക്ഷ ഹൈക്കോടതി രണ്ട് വർഷമായി കുറച്ചു. എറണാകുളം അഡീഷണൽ സെഷൻസ് കോടതി വിധിച്ച അഞ്ച് വർഷത്തെ തടവുശിക്ഷയാണ് ഹൈക്കോടതി ഇളവ് ചെയ്തത്.   

തട്ടേക്കാട്  ബോട്ടുദുരന്തം റോഡ് അപകടങ്ങൾപോലെ സംഭവിച്ച ഒന്നാണ്. അതിനാൽ  ബോട്ട് ഉടമ കൂടിയായ ഡ്രൈവർക്കെതിരെ മനപൂർവ്വമല്ലാത്ത നരഹത്യ നിലനിൽക്കില്ലെന്ന് കോടതി വ്യക്തമാക്കി. 2007 ഫെബ്രുവരി 20 നായിരുന്നു പതിന‌ഞ്ച് സ്കൂൾ കുട്ടികളും  മൂന്ന് അധ്യാപകരും തട്ടേക്കാട് ബോട്ട് മുങ്ങി മരിച്ചത്. ബോട്ടിൽ അനുവദനീയമായതിൽ കൂടുതൽ പേരെ കയറ്റിയതായിരുന്നു അപകടകാരണമെന്നാണ് കണ്ടെത്തൽ.
 

click me!