മുൻ വൈരാഗ്യം, ബൈക്ക് യാത്രികരെ  കാറിൽ പിന്തുടർന്നെത്തി വധിക്കാൻ ശ്രമിച്ചു; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ

Published : May 28, 2025, 09:35 PM IST
മുൻ വൈരാഗ്യം, ബൈക്ക് യാത്രികരെ  കാറിൽ പിന്തുടർന്നെത്തി വധിക്കാൻ ശ്രമിച്ചു; ഒളിവിൽപോയ പ്രതികൾ അറസ്റ്റിൽ

Synopsis

കഴിഞ്ഞ 21 നായിരുന്നു സംഭവം. ഇരുമ്പ സ്വദേശികളായ ബിനു, രാജീവ് എന്നിവരെയാണ് നാലംഗ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. 

തിരുവനന്തപുരം: അരുവിക്കര ഇരുമ്പയിൽ യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപെടുത്താൻ ശ്രമിച്ച പ്രതികൾ അറസ്റ്റിൽ. അരുവിക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളായ വട്ടിയൂർക്കാവ് കൊടുങ്ങാനൂർ സ്വദേശികളായ കിരൺ വിജയ് ( 27), അഭിലാഷ് എന്ന കിണ്ടർ അപ്പു  (27 ) വട്ടിയൂർക്കാവ്  മണ്ണറക്കോണം സ്വദേശി സുജിത്ത് ( 38) , വട്ടിയൂർക്കാവ്  കൊടുങ്ങാന്നൂർ സ്വദേശി അരുൺ കുമാർ (30)  എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.  

കഴിഞ്ഞ 21 നായിരുന്നു സംഭവം. ഇരുമ്പ സ്വദേശികളായ ബിനു, രാജീവ് എന്നിവരെയാണ് നാലംഗ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന യുവാക്കളെ കാറിൽ പിന്തുടർന്നെത്തിയ സംഘം ഇടിച്ചു വീഴ്ത്തി റോഡിലിട്ട് ആക്രമിക്കുകയായിരുന്നു. പ്രതികൾ മുഖം മൂടി ധരിച്ചിരുന്നു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്‍റെ നിഗമനം. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ  ഒളിയിടത്തിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്
സത്യം, നീതി, നന്മ എല്ലാം മഹദ്‍വചനങ്ങളിൽ ഉറങ്ങുന്നു, എന്തും വിലയ്ക്കു വാങ്ങാം; വിമർശനവുമായി ശ്രീകുമാരൻ തമ്പി