ഓക്സിജൻകിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാനരഹിതം, രോഗി ഗുരുതരാവസ്ഥയിലായിരുന്നു-തിരുവല്ല ആശുപത്രി സൂപ്രണ്ട്

By Web TeamFirst Published Aug 15, 2022, 11:53 AM IST
Highlights

ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും  തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ പറഞ്ഞു

പത്തനംതിട്ട : തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചെന്ന ആരോപണം അടിസ്ഥാന രഹിതം എന്ന് തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ. ഓക്സിജൻ ലെവൽ 38 % എന്ന ഗുരുതര നിലയിലാണ് രോഗി തിരുവല്ല താലൂക്ക്  ആശുപത്രിയിലെത്തിയത്. ബന്ധുക്കളുടെ ആവശ്യപ്രകാരമാണ് വണ്ടാനം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തത് . ബി ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം നൽകിയാണ്  മെഡിക്കൽ കോളജിലേക്ക് പറഞ്ഞയച്ചത്. ഗുരുതരാവസ്ഥയിലായിരുന്ന രോഗി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തി 20 മിനിറ്റിന് ശേഷമാണ് മരിച്ചതെന്നും  തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസൺ പറഞ്ഞു. 

 

ഓക്സിജൻ കിട്ടാതെ അല്ല രോഗി മരിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ ബിജോയ് പറഞ്ഞു . ആംബുലൻസിൽ ഓക്സിജൻ തീർന്നിട്ടില്ലെന്നാണ് ആംബുലൻസ് ഡ്രൈവർ ബിജോയിയുുടെ പ്രതികരണം. രോഗി അതിഗുരുതരാവസ്ഥയിൽ ആയിരുന്നു. ഇക്കാര്യം ഡോക്ടർ രോഗിയുടെ ബന്ധുവിനോട് പറയുന്നത് താൻ കേട്ടതാണെന്നും എന്തിനാണ് ഇത്തരത്തിൽ അവാസ്തവം പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും ആംബുലൻസ് ഡ്രൈവർ ബിജോയ് പറഞ്ഞു.

പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ മരണത്തിലാണ് പരാതി ഉയർന്നത് . ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജൻ തീർന്നുപോയെന്നായിരുന്നു പരാതി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം. 

തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ബിജു നെൽസന്‍റെ പ്രതികരണം

തിരുവല്ല താലൂക്ക് ആശുപത്രിയിൽ ഇന്നലെ രാത്രി (14/8/22) വളരെ മോശമായ അവസ്ഥയിൽ രാജൻ വെൺപാല (62yrs), 12.25 am ശ്വാസംമുട്ടും ഓക്സിജൻ ലെവൽ 38% എന്ന അവസ്ഥയിൽ ആണ് തിരുവല്ല ആശുപത്രിയിൽ എത്തിയത്. ശ്വാസകോശ രോഗത്താൽ ഗുരുതര അവസ്ഥയിൽ ആയിരുന്ന രോഗിയെ, B ടൈപ്പ് ഫുൾ സിലിണ്ടർ ഓക്സിജൻ സൗകര്യം ഉൾപ്പെടെ ആംബുലൻസിൽ ബന്ധുക്കളുടെ ആവശ്യപ്രകാരം ആലപ്പുഴ മെഡിക്കൽ കോളേജിലേക്കു വിടുകയായിരുന്നു. ആലപ്പുഴയിൽ എത്തിയ ഗുരുതര അവസ്ഥയിൽ ഉണ്ടായിരുന്ന patient 20 മിനിറ്റ് ന് ശേഷം ആണ് മരണപെട്ടത്. മറ്റു വാർത്തകൾ അടിസ്ഥാന രഹിതമാണ്.

                 


 

click me!