നിയമസഭയില്‍ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം; കേരളം വികസനത്തിന്‍റെ പാതയില്‍, 10 വ‍ർഷത്തെ മികച്ച നേട്ടങ്ങൾ എടുത്തു പറഞ്ഞ് പ്രസംഗം

Published : Jan 20, 2026, 09:20 AM ISTUpdated : Jan 20, 2026, 09:26 AM IST
Governor

Synopsis

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു

തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിച്ചു. സർക്കാരിന്‍റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ പ്രസംഗം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. കൂടാതെ ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്‍റേയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും ദാരിദ്ര്യ നിർമാർജന പദ്ധതിയെ കുറിച്ചും പ്രസംഗത്തിന്‍റെ ആദ്യ ഭാഗത്തില്‍ ഗവർണർ സൂചിപ്പിച്ചു.

നേട്ടം പറഞ്ഞും കേന്ദ്രത്തെ പഴിച്ചും നയപ്രഖ്യാപനം

കേരളത്തിന് അർഹമായ വിഹിതം വെട്ടിക്കുറച്ചതിലുൾപ്പെടെയുള്ള കേന്ദ്ര തീരുമാനങ്ങളെയും നയപ്രഖ്യാപനത്തില്‍ ഗവർണർ വിമർശിച്ചു. ജിഎസ്ടി വിഹിതത്തിലെ കുറവും വായ്പാ വിഹിതം വെട്ടിക്കുറച്ചതും ഉൾപ്പെടെ ചൂണ്ടിക്കാട്ടുകയും കേന്ദ്രം സംസ്ഥാന അധികാരങ്ങൾക്ക് മേൽ കൈ കടത്തുന്നെന്നും ഗവർണർ വിമർശിച്ചു. കൂടാതെ സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചയക്ക് സഹായകരമാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും എന്നും ഗവർണർ ചൂണ്ടിക്കാട്ടി.

കൂടാതെ, വിദ്യാഭ്യാസമുള്ള യുവജങ്ങൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും. ക്രമസമാധാന പരിപാലനം പത്ത് വർഷത്തിനിടെ മെച്ചപ്പെടുത്തി. തടസ്സമില്ലാത്ത വൈദ്യുതി ഉറപ്പാക്കി. ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് നവകേരള ലക്ഷ്യം. വന്യജീവി ശല്യം കൊണ്ടുണ്ടാക്കുന്ന കൃഷിനഷ്ടത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും. കലാവസ്ഥ വ്യതിയാനത്തെ നേരിടാൻ കാർഷികരംഗത്തെ പ്രാപ്തമാകും എന്നും ഗവർണർ.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമലയിലുണ്ടായ ക്രമക്കേടുകൾ സിസ്റ്റത്തിന്റെ പരാജയം; ഇഡി അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്ന് കെ ജയകുമാർ
വൈക്കത്ത് കോൺഗ്രസ് സ്ഥാനാർത്ഥി സണ്ണി എം കപിക്കാട്?, നേതാക്കൾ ആശയവിനിമയം നടത്തി, ലക്ഷ്യമിടുന്നത് ദളിത്‌വോട്ടുകൾ