കുഞ്ഞു ഇസാൻ ഹാപ്പിയാണ്, സ്പീക്കർ രക്ഷിച്ച കുഞ്ഞ് അപകടനില തരണം ചെയ്തു

By Web TeamFirst Published Apr 21, 2022, 12:26 PM IST
Highlights

തിങ്കളാഴ്ച രാത്രിയാണ് ഇസാനും മാതാപിതാക്കളും യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിന്റെ ഡോർ തുറന്ന് ഇസാനും അമ്മ സഹറയും ഇരുവശങ്ങളിലേക്ക് തെറിച്ചുവീണു. 

സ്പീക്കർ എം.ബി.രാജേഷ് രക്ഷിച്ച കുഞ്ഞും കുടുംബവും അപകടനില തരണം ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് തിരുവനന്തപുരം  മംഗലപുരത്തിനടുത്ത് അപകടത്തിൽപ്പെട്ട കുടുംബത്തിന് സ്പീക്കർ രക്ഷകനായത്. കുഞ്ഞു ഇസാന് പരിക്കുകളുണ്ട്. തലയിൽ തുന്നലുണ്ട്. നല്ല വേദനയുണ്ട്. പക്ഷെ സുരക്ഷിതനാണ്, ഹാപ്പിയുമാണ്. 

തിങ്കളാഴ്ച രാത്രിയാണ് ഇസാനും മാതാപിതാക്കളും യാത്ര ചെയ്തിരുന്ന കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ കാറിന്റെ ഡോർ തുറന്ന് ഇസാനും അമ്മ സഹറയും ഇരുവശങ്ങളിലേക്ക് തെറിച്ചുവീണു. ഇതേസമയത്താണ് സ്പീക്കറുടെ വാഹനവും ഇവിടെയെത്തിയത്. തൃത്താലയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് റോഡിൽ ചോരയിൽ കുളിച്ചു കിടക്കുന്ന ഇസാനെ സ്പീക്കർ കണ്ടത്.

വാഹനം നിർത്തി ഇറങ്ങിയപ്പോള്‍ അകലെയല്ലാതെ അപകടത്തില്‍പ്പെട്ട ആൾട്ടോ കാറും കണ്ടു. കുഞ്ഞ് ഇസാനെ കോരിയെടുത്ത്, വാഹനത്തിനുള്ളില്‍പ്പെട്ടവരെ ആശുപത്രിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കി. സ്പീക്കർ ആശുപത്രിയിലേക്ക് കുതിച്ചു. ആദ്യം തൊട്ടടുത്തുള്ള കഴക്കൂട്ടം സി എസ് ഐ മിഷന്‍ ഹോസ്പിറ്റലിലും പിന്നീട് മെഡിക്കല്‍ കോളേജിലേക്കും എത്തിച്ചു. പൈലറ്റ് വാഹനത്തിലാണ് ഇസാന്റെ മാതാപിതാക്കളെയും ആശുപത്രയിലെത്തിച്ചത്.

മെഡിക്കൽ കോളെജിൽ ചികിത്സയ്ക്കായി സ്പീക്കർ നേരിട്ട് ഇടപെട്ടാണ് സൗകര്യം ഒരുക്കിയത്. കുടുംബത്തിന്റെ വിവരങ്ങൾ നിരന്തരം അന്വേഷിക്കുന്നുമുണ്ട്. സഹറയുടെ കഴുത്തിനും കാലിനും തലയ്ക്കും സാരമായ പരിക്കുണ്ട്. സ്പീക്കർ കുടുംബത്തിന്റെ രക്ഷകനായ വിവരം സമുഹമാധ്യമങ്ങളിലും വലിയ ചർച്ചയാണ്. തിരുവനന്തപുരം കണിയാപുരം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. 

Read More: ഉരുൾപൊട്ടി വീട് തകർന്നു, ഫ്രിഡ്ജിനുള്ളിൽ 20 മണിക്കൂർ കഴിഞ്ഞു, രക്ഷാപ്രവർത്തകരെ ഞെട്ടിച്ച് 11 കാരൻ

കിടപ്പുരോ​ഗിയായ മകളെ കൊലപ്പെടുത്തി, പൊലീസിൽ കീഴടങ്ങി അമ്മ

ഒരു കിടപ്പ് രോഗി(bedridden daughter)യെ പരിചരിക്കുന്നത് ഒട്ടും എപ്പമുള്ള കാര്യമല്ല. അതിന് ഒരുപാട് ക്ഷമ ആവശ്യമാണ്. രോഗിയോളം ഇല്ലെങ്കിലും വീട്ടുകാരും നല്ല രീതിയിൽ ബുദ്ധിമുട്ടുകളനുഭവിച്ചെന്ന് വരാം. ശാരീരികമായും മാനസികമായും ഒട്ടേറെ പിരിമുറുക്കങ്ങൾ അവർക്ക് നേരിടേണ്ടിവരും. പലപ്പോഴും അമ്മയോ ഭാര്യയോ ഒക്കെയാണ് ഇവരെ പരിചരിക്കുന്നത്. എങ്ങോട്ടും പോകാൻ കഴിയാതെ രോ​ഗിയെ പരിചരിച്ച് ഇവർക്ക് വീട്ടിൽ തുടരേണ്ടി വരാറുണ്ട്. അത് നൽകുന്ന മാനസികസമ്മർദ്ദം ചെറുതല്ല. എന്നാൽ, ആ മാനസികസമ്മർദ്ദം താങ്ങാനാവാതെ ഒരാളെ കൊല്ലുക എന്നത് അം​ഗീകരിക്കാനാവുന്ന കാര്യവുമല്ല. ഇവിടെ സംഭവിച്ചതും അതാണ്. ജപ്പാനിൽ 68 -കാരിയായ ഒരു അമ്മ(Japanese woman) കിടപ്പ് രോഗിയായ തന്റെ മകളെ കൊലപ്പെടുത്തിയതിന് ശേഷം പൊലീസിൽ കീഴടങ്ങി. "എനിക്ക് വയ്യ, അവളെ പരിചരിച്ച് എനിക്ക് മടുത്തു" അമ്മയായ ഫുമിക്കോ യമാഡ(Fumiko Yamada) പൊലീസിനോട് പറഞ്ഞു.

മകളായ മെഗുമി(Megumi)യ്ക്ക് 46 വയസായിരുന്നു. ഏപ്രിൽ 13 രാത്രിയിലാണ് സംഭവം. മകൾ ഉറങ്ങുമ്പോൾ അവളുടെ മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയശേഷം അമ്മ ഒരു കയർ ഉപയോഗിച്ച് അവളുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. അമ്മയുടെ കൺമുന്നിൽ കിടന്ന് മകൾ ശ്വാസം മുട്ടി പിടഞ്ഞാണ് മരണപ്പെട്ടത്. ചില റിപ്പോർട്ടുകൾ പ്രകാരം, പിന്നീട് പുലർച്ചെ രണ്ട് മണിയോടെ അവർ സൈക്കിളിൽ പൊലീസ് സ്റ്റേഷനിൽ എത്തി. തുടർന്ന്, സംഭവങ്ങൾ എല്ലാം തുറന്ന് പറഞ്ഞ അവർ സ്വയം കീഴടങ്ങി.

“അവളെ നോക്കി ഞാൻ മടുത്തു. ഞാൻ എന്റെ മകളെ കൊന്നു” അവർ പൊലീസിനോട് പറഞ്ഞു. പൊലീസ് റിപ്പോർട്ട് പ്രകാരം, സംഭവത്തെ തുടർന്ന് വീട്ടിലെത്തിയ പൊലീസ് മെഗുമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും, രക്ഷിക്കാൻ സാധിച്ചില്ല. ഏപ്രിൽ മുതൽ മെഗുമി കിടപ്പിലാണെന്നും, താനും മകളും തനിച്ചാണ് താമസിച്ചിരുന്നതെന്നും യമാഡ പൊലീസിനോട് പറഞ്ഞു. പൊലീസ് യമാഡയെ അറസ്റ്റ് ചെയ്യുകയും, അവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. കേസന്വേഷണം പുരോഗമിക്കുകയാണ്.

click me!