കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച തടയണകൾ പൊളിക്കുന്നു

Published : Feb 13, 2023, 01:37 PM IST
കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച തടയണകൾ പൊളിക്കുന്നു

Synopsis

പിവിആര്‍ നാച്വറോ റിസോര്‍ട്ടിന് വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച നാല് തടയണകളാണ് ഉടമകള്‍ പൊളിച്ചു നീക്കുന്നത്. 

മലപ്പുറം: കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎയുടെ നേതൃത്വത്തിൽ നിർമ്മിച്ച തടയണകൾ പൊളിച്ചു നീക്കിത്തുടങ്ങി. പിവിആര്‍ നാച്വറോ റിസോര്‍ട്ടിന് വേണ്ടി പ്രകൃതിദത്ത നീരുറവകള്‍ തടഞ്ഞ് നിര്‍മ്മിച്ച നാല് തടയണകളാണ് ഉടമകള്‍ പൊളിച്ചു നീക്കുന്നത്. ഇവ ഒരുമാസത്തിനകം പൊളിച്ചു നീക്കണമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി. മൂന്ന് കോണ്‍ക്രീറ്റ് തടയണകളും ഒരു മണ്‍തടയണയുമാണ് വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധങ്ങള്‍ക്ക് ഒടുവില്‍ പൊളിച്ചു നീക്കുന്നത്. നിലവിൽ ഷെഫീഖ് ആലുങ്ങൽ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലാണ് റിസോർട്ടും തടയണ ഉൾപ്പെടുന്ന സ്ഥലവും ഉള്ളത്.
 

PREV
Read more Articles on
click me!

Recommended Stories

യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും