
ആലപ്പുഴ: കായംകുളത്ത് സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയുടെ ദാരുണാന്ത്യത്തിന് കാരണമായ അശ്രദ്ധമായി കിടന്ന കേബിൾ ലോക്കൽ ചാനലിന്‍റെ ഉടമസ്ഥതയിലുള്ളതാണെന്ന് വ്യക്തമായി. എരുവ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് കെട്ടുകാഴ്ച കടന്നു പോയപ്പോൾ പൊട്ടിവീണതാണ് കേബിൾ എന്നാണ് പൊലീസിന് ലഭിച്ച മൊഴി.
ബൈക്ക് ഓടിച്ചുവന്ന ഭർത്താവ് റോഡിന് നടുവിൽ കേബിൾ കണ്ട് തലകുനിച്ചു.പക്ഷെ പിറകിലിരുന്ന ഭാര്യയുടെ കഴുത്തിൽ കേബിൾ ചുറ്റി തലയിടിച്ച് റോഡിൽ വീഴുകയായിരുന്നു. പിറകിൽ സ്കൂട്ടറിൽ വരികയായിരുന്ന മകൻ്റെ ദേഹത്ത് മറ്റൊരു കേബിളും കുടുങ്ങി. എന്നാൽ അമ്മയുടെ അപകടം കണ്ട് വേഗത കുറച്ചതിനാൽ അപകടം ഉണ്ടായില്ല
കരുനാഗപ്പള്ളി ആദിനാട് കണ്ടത്തിൽ തറയിൽ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഇന്നലെ രാത്രി 10.20നായിരുന്നു അപകടം. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പത്തിയൂർ ഉള്ള മരുമകളുടെ വീട്ടിൽ എത്തിയ ശേഷം ഉഷയും ഭർത്താവ് വിജയനും തിരുച്ചു സ്വന്തം വീട്ടിലേക്ക് പോകുന്ന വഴി ഇടശ്ശേരി ജംഗ്ഷൻ കിഴക്ക് വശം വെച്ചായിരുന്നു അപകടം.
കൊച്ചിയില്‍ വീണ്ടും കുരുക്കായി കേബിള്‍, ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam