പാറശ്ശാലയില്‍ ട്രാവലറിന് പിറകില്‍ കാറിടിച്ചു, ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്ക്, അപകടം പുലര്‍ച്ചെ 3 മണിക്ക്

Published : Sep 09, 2022, 10:37 AM ISTUpdated : Sep 09, 2022, 04:27 PM IST
പാറശ്ശാലയില്‍ ട്രാവലറിന് പിറകില്‍ കാറിടിച്ചു, ഒരു കുടുംബത്തിലെ 3 പേര്‍ക്ക് പരിക്ക്, അപകടം പുലര്‍ച്ചെ 3 മണിക്ക്

Synopsis

മകനെ എയർപോർട്ടിൽ കൊണ്ടുവിട്ട് മടങ്ങിയ ഒരു കുടുംബമാണ് അപകടത്തില്‍പ്പെട്ടത്. നിർത്തി ഇട്ടിരുന്ന ട്രാവലറിന്‍റെ പുറകിൽ കാർ ഇടിക്കുകയായിരുന്നു.

തിരുവനന്തപുരം: പാറശ്ശാലയിൽ കുറുംങ്കുട്ടി ചെക്പോസ്റ്റിന് സമീപമുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേര്‍ക്ക് പരിക്ക്. യാത്രാ പാസിനായി നിര്‍ത്തിയിട്ടിരുന്ന ട്രാവലറിന് പിറകിൽ കാര്‍ ഇടിച്ചാണ് പുലര്‍ച്ചെ മൂന്നരയ്ക്ക് അപകമുണ്ടായത്. ഗൾഫിൽ ജോലിചെയ്യുന്ന മകനെ വിമാനത്താവളത്തിൽ കൊണ്ട് വിട്ട് മടങ്ങവെയാണ് കുടുംബത്തിലെ മൂന്ന് പേര്‍ അപകടത്തിൽപ്പെട്ടത്. നാഗര്‍കോവിൽ സ്വദേശികളായ ഷാഹുൽ ഹമീദ്, ഭാര്യ ഷക്കീന, മകൻ അബ്ദുറഹ്മാൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്ന് പേരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. അബ്ദുറഹ്മാന്‍റെ ആരോഗ്യനില ഗുരുതരമാണ്. ഇടിയിൽ കാറിന്‍റെ മുൻവശം തകര്‍ന്നു. കാര്‍ ഓടിച്ചിരുന്ന അബ്ദുൾ ഹമീദ് ഉറങ്ങിപ്പോയതോ ചെക്പോസ്റ്റിലെ വെളിച്ച കുറവും, ചാറ്റൽ മഴയുമോ ആകാം അപകട കാരണമെന്നുമാണ് പ്രാഥമിക നിഗമനം. 

നെയ്യാറ്റിൻകരയിൽ അമിത വേഗതയിലെത്തിയ ലോറി പാഞ്ഞുകയറി വീട് തകര്‍ന്നു, 4 പേര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ അമിത വേഗതയിലെത്തിയ കണ്ടെയ്നര്‍ ലോറി പാഞ്ഞുകയറി വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടിലുണ്ടായിരുന്ന ഒരുകുടുംബത്തിലെ നാലുപേര്‍ അത്ഭുതകരമായി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ശ്യാംകുമാര്‍ വിശ്വാസും ഭാര്യയും രണ്ട് മക്കളുമാണ് ഓടിട്ട വീട്ടിലുണ്ടായിരുന്നത്. ലോറി നിയന്ത്രണം വിട്ട് വരുന്നത് കണ്ട ഉടനെ വീട്ടിലുണ്ടായിരുന്നവരെല്ലാം ഇറങ്ങി ഓടിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. തമിഴ്നാട് സ്വദേശികളായ ലോറി ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും അപകടത്തിൽ പരിക്കേറ്റു.

തൃശ്ശൂരില്‍ തെരുവുനായയുടെ ആക്രമണത്തിൽ ബൈക്കിൽ നിന്നുവീണ് യുവതിക്ക് പരിക്ക്

തെരുവുനായയുടെ ആക്രമണത്തില്‍ ബൈക്കിൽ നിന്ന് വീണ് അംഗപരിമിതയായ യുവതിക്ക് പരിക്ക്. തിപ്പലിശ്ശേരി മേഴത്തൂർ ആശാരി വീട്ടിൽ ശശിയുടെ ഭാര്യ ഷൈനി (35) ക്ക് ആണ് പരിക്കേറ്റത്. ഭർത്താവുമൊന്നിച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുമ്പോഴായിരുന്നു സംഭവം. പിന്നാലെ ഓടിയ പട്ടിയെ ബാഗുപയോഗിച്ച് ചെറുക്കുന്നതിനിടെ ബൈക്കിൽ നിന്ന് വീഴുകയായിരുന്നു. തലയ്ക്കാണ് പരിക്കേറ്റത്. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം