തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്നു; ഡോക്ടർക്കും രോഗിയ്ക്കും പരിക്ക്

Published : Apr 13, 2023, 03:09 PM IST
തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്നു; ഡോക്ടർക്കും രോഗിയ്ക്കും പരിക്ക്

Synopsis

 കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ ഉള്ളപ്പോഴായിരുന്നു സീലിങ് അടർന്ന് വീണത്‌. 

തൃശൂർ: തൃശൂർ പഴുന്നാന ചെമ്മന്തിട്ടയിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സീലിങ് തകർന്ന് വീണ്‌ ഡോക്ടർക്കും രോഗിയ്ക്കും പരുക്കേറ്റു. ഉച്ചക്ക്‌ 12 മണിയോടെയായിരുന്നു അപകടം. കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ ഉള്ളപ്പോഴായിരുന്നു സീലിങ് അടർന്ന് വീണത്‌. 

കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ മെറിനും മൂന്നാം ക്ലാസ് വിദ്യാർഥിനിയ്ക്കുമാണ് പരുക്കേറ്റത്. ഒ.പി സമയമായതിനാൽ രോഗികളുടെ തിരക്കുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട്‌ രോഗികളിൽ പലരും പുറത്തേക്ക്‌ ഇറങ്ങിയോടുകയായിരുന്നു. ആറു മാസം മുമ്പാണ് നിർമ്മിതി കേന്ദ്രം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയത്‌. രണ്ട്‌ നിലകളിലെ സീലിങ്ങും തകർന്ന് വീണിട്ടുണ്ട്. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ദൃശ്യങ്ങൾ പുറത്ത്, അമ്പലപ്പുഴയിൽ യുഡിഎഫ് സ്ഥാനാർഥി ജി സുധാകരനെ തടഞ്ഞെന്ന് പരാതി; ബൂത്ത് സന്ദർശനത്തിനിടെ സിപിഎം പ്രവർത്തകരുമായി വാക്കേറ്റം
ബൂത്തിൽ അത്യന്തം നാടകീയ രംഗങ്ങൾ, അക്ഷയ എത്തിയത് 2 വയസുള്ള കുട്ടിയുമായി, ചൂണ്ടുവിരൽ തുന്നിക്കെട്ടിന്‍റെ പേരിൽ 5 മണിക്കൂർ കാത്തിരിപ്പ്; ഒടുവിൽ ആഹ്ളാദം