ഐജി ലക്ഷമണയെ തിരിച്ചെടുത്തു, സസ്പെൻഷൻ റദ്ദാക്കി ഉത്തരവ്

Published : Feb 10, 2023, 10:13 PM ISTUpdated : Feb 10, 2023, 11:01 PM IST
 ഐജി ലക്ഷമണയെ തിരിച്ചെടുത്തു, സസ്പെൻഷൻ റദ്ദാക്കി ഉത്തരവ്

Synopsis

പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കലുമായി അടുത്ത ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഐജിയെ സസ്‍പെന്‍റ് ചെയ്തത്. 

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകാരൻ മോൻസന്‍ മാവുങ്കലുമായുള്ള ബന്ധത്തെ തുടർന്ന് സസ്പെന്‍റ് ചെയ്ത ഐജി ലക്ഷ്‍മണിനെ തിരിച്ചെടുത്തു. ഒരു വർഷവും 2 മാസവുമായി സസ്പെൻഷനിലാണ് ലക്ഷമണ്‍. ഐജിക്കെതിരായ വകുപ്പുതല അന്വേഷണം പൂർത്തിയായതിനാൽ തിരിച്ചെടുക്കാൻ സസ്പെൻഷൻ റിവ്യു കമ്മിറ്റി ശുപാർശ ചെയ്തു. ഐജിക്കെതിരെ അന്വേഷണം നടത്തിയ എഡിജിപി വിനോദ് കുമാറിന്‍റെ റിപ്പോർട്ട് സർക്കാർ പരിഗണനയിലാണ്. തിരിച്ചെടുത്താലും വകുപ്പുതല നടപടി തുടരുമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറയുന്നു. ലക്ഷമണിനെ തിരിച്ചെടുത്തുവെങ്കിലും ഉത്തരവാദിത്തം നൽകി ഉത്തരവിറങ്ങിയിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല