നടത്തിപ്പുകാർ തമ്മിൽ തർക്കം: പൂട്ടിയ കംഫർട്ട് സ്റ്റേഷനുള്ളിൽ കുടുങ്ങി യുവാവ്, ഒടുവിൽ പൊലീസെത്തി രക്ഷിച്ചു,കേസ്

Published : Mar 10, 2024, 11:52 AM IST
നടത്തിപ്പുകാർ തമ്മിൽ തർക്കം: പൂട്ടിയ കംഫർട്ട് സ്റ്റേഷനുള്ളിൽ കുടുങ്ങി യുവാവ്, ഒടുവിൽ പൊലീസെത്തി രക്ഷിച്ചു,കേസ്

Synopsis

ശ​നി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് സം​ഭ​വം. ന​ട​ത്തി​പ്പു​കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​റ്റി​പ്പു​റം സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൂ​ട്ടി​യി​ട്ട് പോ​വു​ക​യാ​യി​രു​ന്നു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന​ക​ത്ത് യു​വാ​വ് പെട്ടുപോയ വി​വ​ര​മ​റി​യാ​തെ​യാ​ണ് ന​ട​ത്തി​പ്പു​കാ​ര​ൻ പൂ​ട്ടി​യ​ത്. 

മലപ്പുറം: നടത്തിപ്പുകാർ തമ്മിൽ തർക്കമായതോടെ കംഫർട്ട് സ്റ്റേഷൻ പൂട്ടി. ഇതോടെ ഉള്ളിൽ കുടുങ്ങിയ യുവാവിനെ പൊലീസെത്തിയാണ് രക്ഷിച്ചത്. കു​റ്റി​പ്പു​റം ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നിലാണ് യുവാവിനെ പൂട്ടിയിട്ടത്. സം​ഭ​വ​ത്തി​ൽ ന​ട​ത്തി​പ്പു​ക്കാ​ര​നാ​യ ച​ങ്ങ​രം​കു​ളം സ്വ​ദേ​ശി റ​ഫീ​ഖി​നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. 

ശ​നി​യാ​ഴ്ച രാ​വി​ലെ 10നാ​ണ് സം​ഭ​വം. ന​ട​ത്തി​പ്പു​കാ​ർ ത​മ്മി​ലു​ള്ള ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് കു​റ്റി​പ്പു​റം സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൂ​ട്ടി​യി​ട്ട് പോ​വു​ക​യാ​യി​രു​ന്നു. കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന​ക​ത്ത് യു​വാ​വ് പെട്ടുപോയ വി​വ​ര​മ​റി​യാ​തെ​യാ​ണ് ന​ട​ത്തി​പ്പു​കാ​ര​ൻ പൂ​ട്ടി​യ​ത്. നാ​ട്ടു​കാ​രു​ടെ​യും പൊ​ലീ​സി​ന്‍റെ​യും സ​ഹാ​യ​ത്തോ​ടെ പൂ​ട്ട് തു​റ​ന്നാ​ണ് യു​വാ​വ് പു​റ​ത്തെ​ത്തി​യ​ത്. ഒ​ടു​വി​ൽ പൊ​ലീ​സ് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ അ​ട​ച്ചി​ടുകയായിരുന്നു. 

കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ പൂ​ട്ടി​യി​ട്ട​തോ​ടെ യാ​ത്ര​ക്കാ​രും വ​ല​ഞ്ഞു. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും ന​ട​ത്താ​ൻ ആ​ളി​ല്ലാ​ത്ത​തി​നാ​ൽ അ​ട​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്. കാ​ത്തി​രി​പ്പ് മു​റി​യി​ലെ ശു​ചി​മു​റി​ക​ളാ​ണ് യാ​ത്ര​ക്കാ​ർ​ക്ക് ഏ​ക ആ​ശ്ര​യം. സ്റ്റേ​ഷ​നി​ലെ സ​മ​ഗ്ര ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​വു​ന്ന​തോ​ടെ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​യ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ സം​വി​ധാ​നം സ​ജ്ജ​മാ​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ബ​സ് സ്റ്റാ​ൻ​ഡി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ന് നി​ല​വി​ലെ ന​ട​ത്തി​പ്പു​കാ​ര​ന് പ​ഞ്ചാ​യ​ത്ത് നി​ശ്ച​യി​ച്ച കാ​ലാ​വ​ധി മാ​ർ​ച്ച് 31 വ​രെ​യു​ണ്ട്.

ബ​ദ​ൽ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി പ​ഞ്ചാ​യ​ത്ത് കം​ഫ​ർ​ട്ട് സ്റ്റേ​ഷ​ൻ തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണം എ​ന്നാ​ണ് യാ​ത്ര​ക്കാ​രും നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും ഡ്രൈ​വ​ർ​മാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. നി​ല​വി​ൽ ഹോ​ട്ട​ലു​ക​ളെ​യാ​ണ് എ​ല്ലാ​വ​രും ശു​ചി​മു​റി സൗ​ക​ര്യ​ത്തി​നാ​യി ആ​ശ്ര​യി​ക്കു​ന്ന​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ കം​ഫ​ർ​ട്ട് സ്റ്റേ​ഷ​നും അ​ടി​യ​ന്തി​ര​മാ​യി തു​റ​ന്ന് പ്ര​വ​ർ​ത്തി​പ്പി​ക്ക​ണമെ​ന്നാ​ണ് യാ​ത്ര​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

കുഴല്‍ കിണറില്‍ വീണതോ അതോ തള്ളിയിട്ടതോ? വീണത് കുട്ടിയല്ല, യുവാവെന്ന് ഫയര്‍ഫോഴ്സ്, സംഭവത്തില്‍ ദുരൂഹത

https://www.youtube.com/watch?v=Ko18SgceYX8

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്