'സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺ​ഗ്രസിന് വേണ്ട, ആ നീക്കം കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രം'; വിശദീകരണവുമായി കെ.സി. വേണു​ഗോപാൽ

Published : Jul 26, 2026, 08:16 AM IST
kc venugopal

Synopsis

സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്നും അത് യുവജനങ്ങളുടെ വിജയമാണെന്നും കെ.സി. വേണുഗോപാൽ. കോൺഗ്രസ് മുന്നിൽ വരാതിരുന്നത് ബിജെപിയുടെ പ്രചാരണം ഒഴിവാക്കാനുള്ള രാഷ്ട്രീയ തന്ത്രമായിരുന്നുവെന്നും വിദ്യാർത്ഥികൾക്ക് എല്ലാ പിന്തുണയും നൽകിയിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

ആലപ്പുഴ: സമര വിജയത്തിന്റെ ക്രെഡിറ്റ് കോൺഗ്രസിന് വേണ്ടെന്ന് കോൺ​ഗ്രസ് നേതാവ് കെ.സി. വേണു​ഗോപാൽ. ഏതെങ്കിലും ഒരു പ്ലാറ്റ്ഫോമിൻ്റെ വിജയമായി കാണുന്നില്ല. യുവജനങ്ങളുടെ വിജയം എന്ന നിലയിലാണ് കോൺഗ്രസ് സമര വിജയത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ജന്തർ മന്തർ സമരത്തിൽ പരസ്യമായി രംഗത്തു വരണ്ടതില്ല എന്നത് കോൺ​ഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസിന്റെ രാഷ്ട്രീയ തന്ത്രമായിരുന്നു. കോൺഗ്രസ് ആദ്യഘട്ടത്തിൽ മുന്നിൽ വന്നിരുന്നെങ്കിൽ സർക്കാരിനെ അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് ബിജെപി പ്രചാരണം നടത്തിയേനെ. വിദ്യാർത്ഥികൾക്ക് പിന്നിൽ എല്ലാ പിന്തുണയും കോൺഗ്രസ് നൽകിയിരുന്നു. നിയമസഹായം ഉൾപ്പെടെ കോൺഗ്രസ് വിദ്യാർത്ഥികൾക്ക് നൽകി. 

കോൺഗ്രസ് പിന്തുണയെ കുറിച്ച് വിദ്യാർത്ഥികൾക്ക് അറിയാമെന്നും സിജെപി മുന്നേറ്റത്തിൽ ആശങ്കയില്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരായ എല്ലാ പ്രതിപക്ഷ മുന്നേറ്റങ്ങളെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നു. ഉന്നയിക്കുന്ന വിഷയങ്ങളിൽ ആത്മാർഥത ഉണ്ടാവണം. സോനം വാങ്ങ്ചുക്കിനെ പോലെയാകരുതെന്നും അദ്ദേഹം പറഞ്ഞു. ബില്ലിനുള്ള പിന്തുണയിൽ തീരുമാനം തിങ്കളാഴ്ചത്തെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ എടുക്കും. കണ്ണിൽ പൊടിയിടൽ അംഗീകരിക്കില്ലെന്നും കെസി വേണുഗോപാൽ മുന്നറിയിപ്പ് നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നെഹ്റു ട്രോഫി വള്ളംകളി: വിവാദ ടെൻഡർ റദ്ദാക്കി എൻടിബിആർ സൊസൈറ്റി; പുതിയ ടെൻഡർ വിളിച്ചു
വീണക്ക് 45 ലക്ഷം രൂപ ലഭിച്ചത് മുൻകൂറായി, ഇൻവോയിസ് നൽകുന്നതിന് മുമ്പേ പണം കിട്ടി; ഇഡിയുടെ കൂടുതൽ തെളിവുകൾ